മാമുക്കോയ | Photo: Pradeep NM
നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയയ്ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. നാട്ടിലെ സാധാരണക്കാര്‍ മുതല്‍ പ്രശസ്തരായ വ്യക്തികള്‍ വരെ അക്കൂട്ടത്തില്‍ ഉള്‍രപ്പെടുന്നു. ബാബുരാജ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെല്ലാം മാമുക്കോയയുടെ സൗഹൃദവലയത്തെ സമ്പന്നമാക്കി.
ഈ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ നിന്ന് വൈക്കം മുഹമ്മദ് ബഷീറിനെ നഷ്ടപ്പെട്ടത് മാമുക്കോയയെ ഒരുപാട് സങ്കടത്തിലാഴ്ത്തിയ സംഭവമാണ്. കോഴിക്കോട്ടെ വീടിനെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം ആ വേര്‍പാട് അദ്ദേഹത്തിന്റെ മനസിനെ നൊമ്പരപ്പെടുത്തും. അതിന് പിന്നില്‍ വേദന നിറഞ്ഞ ഒരു കഥയുണ്ട്.
29 വര്‍ഷം മുമ്പ്, അതായത് 1994-ലാണ് മാമുക്കോയ കോഴിക്കോട് വീട് വെയ്ക്കുന്നത്. ഗൃഹപ്രവേശ ചടങ്ങ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ചെറിയ പരിപാടി ആയി നടത്താനാണ് മാമുക്കോയ കരുതിയിരുന്നത്. എന്നാല്‍ വലിയ പരിപാടി ആക്കണമെന്ന് ബഷീര്‍ പറഞ്ഞു. ഇതിനായി അദ്ദേഹം ഓടിനടന്ന് കാര്യങ്ങള്‍ ചെയ്തു. നാല് പ്രമുഖരെ വീടുകൂടലിന് കൊണ്ടുവരാമെന്നും പറഞ്ഞു. ഇഎംഎസ്, സുകുമാര്‍ അഴീക്കോട്, നിത്യചൈതന്യയതി, മൊയ്തു മൗലവി എന്നിവരായിരുന്നു വിഐപികള്‍.
ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിനായിരുന്നു ചടങ്ങ് നിശ്ചയിച്ചത്. എന്നാല്‍ ആ പരിപാടിക്ക് ബഷീര്‍ കാത്തുനിന്നില്ല. ജൂലൈ അഞ്ചിന് ബഷീര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. എന്തു ചെയ്യണം എന്ന് മാമുക്കോയയ്ക്ക് അറിയില്ലായിരുന്നു. ഒടുവില്‍ വലിയ ചടങ്ങുകളോ ആഘോഷമോ അതിഥികളോ ഇല്ലാതെ ഗൃഹപ്രവേശം നടത്തി. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിക്കുന്ന ഓര്‍മകളില്‍ ഒന്നാണ് അതെന്ന് പിന്നീട് അഭിമുഖങ്ങളില്‍ മാമുക്കോയ പറഞ്ഞിട്ടുണ്ട്.
Content Highlights: actor mamukkoya memory about home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..