തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ, ഇല്ലാ അല്ലേ...! മിനി സ്കർട്ട് ചിത്രം പങ്കുവെച്ച് അഭയ ഹിരൺമയി


സൈബർ ആക്രമണം പ്രചരിച്ചതോടെ നിരവധി പേർ റിമയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

അഭയ ഹിരൺമയി | Photos: instagram.com/abhayahiranmayi/

ടി റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്. രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ റിമ മിനി സ്‌കര്‍ട്ട് ധരിച്ചാണ് വേദിയിൽ എത്തിയിരുന്നത്. ​റിമ ചർച്ച ചെയ്ത ​ഗൗരവമേറിയ വിഷയത്തേക്കാൾ നെ​ഗറ്റീവ് ചിന്താ​ഗതിക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് താരത്തിന്റെ ഔട്ട്ഫിറ്റായിരുന്നു. സൈബർ ആക്രമണം പ്രചരിച്ചതോടെ നിരവധി പേർ റിമയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ​ഗായിക അഭയ ഹിരൺമയിയും തന്റെ പിന്തുണ വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ്. രസകരമായ ക്യാപ്ഷനോടെയാണ് അഭയ മിനി സ്കർ‌ട്ട് ഇട്ടുനിൽക്കുന്ന ചിത്രം പങ്കുവെച്ചത്. തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ ella allae !!!ആഹ്ഹഹ്ഹ- എന്ന ക്യാപ്ഷനോടെയാണ് അഭയ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേർ അഭയയുടെ ചിത്രത്തെ പ്രശംസിച്ച് കമന്റ് ചെയ്യുകയും ചെയ്തു.

സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ എന്നും മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു റിമയ്ക്കെതിരെ ഉയർന്നിരുന്നത്. നേരത്തേയും വസ്ത്രധാരണത്തിന്റെ പേരില്‍ റിമ സൈബറിടത്തില്‍ അധിക്ഷേപം നേരിട്ടിരുന്നു.

Also Read

വസ്ത്രത്തിന്റെ പേരിൽ റിമയ്ക്ക് നേരേ സൈബർ ...

Content Highlights: abhaya hiranmayi miniskirt photo, rima kallingal, cyber attack, trolls on outfit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented