aishwaryaraibachchan|Instagram
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ നിറയെ ആരാധകരുള്ള സ്റ്റാര്‍ കിഡാണ്. അമ്മ ഐശ്വര്യയ്ക്കൊപ്പം പൊതുപരിപാടികളില്‍ എത്തിയാല്‍ ക്യാമറക്കണ്ണുകള്‍ ആരാധ്യയെ വിടാതെ പിന്തുടരും. സോഷ്യല്‍ മീഡിയയിലും വ്യത്യസ്തമല്ല. ആരാധ്യക്കുമുണ്ട് നിരവധി ആരാധകര്‍. ഇപ്പോഴിതാ അധ്യാപകദിനത്തിന് ആരാധ്യ വരച്ച ചിത്രമാണ് വൈറല്‍.
അധ്യാപക ദിനം കഴിഞ്ഞെങ്കിലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.
പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് മഴവില്‍ വര്‍ണങ്ങള്‍ നിറച്ച ആശംസാകാര്ഡാണ് ആരാധ്യ തയ്യാറാക്കിയത്. ഇത് കൈയില്‍ പിടിച്ച് പുഞ്ചിരി തൂവി നില്ക്കുന്ന ആരാധ്യയുടെ ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. സ്കൂള്‍ ദിനങ്ങളുടെ ഓര്‍മകള്‍ തിരിച്ചെത്തുന്നു എന്നാണ് താരങ്ങള്‍ അടക്കമുള്ളവര്‍ പോസ്റ്റിന് കമന്റ് നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷമാദ്യം കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്ത് അതിനെ തടയാനായി മുന്നിരയിലിറങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ്, ക്ലീനിങ് തൊഴിലാളികള്‍ പോലെ അവശ്യ സര്വീസുകളിലുള്ളവര്ക്കും നന്ദി പറഞ്ഞു കൊണ്ട് ആരാധ്യ തയ്യാറാക്കിയ കാര്‍ഡും വൈറലായിരുന്നു.
Content Highlights: Aaradhya's Teachers' Day greeting posted in instagram by Aishwarya Rai Bachchan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..