Photo: twitter.com|MissPotkin
അലക്കല്‍, വൃത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍, വീട് അടുക്കും ചിട്ടയോടും കൂടി കൊണ്ടുപോകല്‍.. ഇങ്ങനെയുള്ള പണികളെല്ലാം വീട്ടിലെ സ്ത്രീകളുടേതാണെന്ന് കരുതുന്നവരാണ് ഇന്നും ഏറെ. നിനക്ക് എന്താണ് ജോലി എന്ന് ചോദിച്ച് അതിനെ നിസ്സാരമാക്കാനാണ് വീട്ടിലെ മറ്റ് അംഗങ്ങള്‍ എപ്പോഴും ശ്രമിക്കുക. എന്നാല്‍ ഇവര്‍ ഈ പണികളെല്ലാം ചെയ്യുന്നത് ഒരു ദിവസം നിര്‍ത്തിയാലോ. അവധിയെടുക്കാന്‍ തീരുമാനിച്ചാലോ, അത്തരമൊരു പരീക്ഷണം നടത്തി നോക്കിയത് മിസ് പോട്കിന്‍ എന്ന സ്ത്രീയാണ്. പിന്നീടെന്ത് സംഭവിച്ചു എന്ന വിവരങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.
മൂന്ന് ദിവസം പോട്കിന്‍ തന്റെ വീട്ടിലെ വസ്ത്രങ്ങള്‍ അലക്കുകയോ പാത്രങ്ങള്‍ കഴുകുകയോ ചെയ്തില്ല. ആരാണ് ആദ്യം പരാജയം സമ്മതിക്കുക എന്നു നോക്കട്ടെ എന്നായിരുന്നു പോട്കിന്റെ തീരുമാനം.
''രണ്ടു ദിവസം മുമ്പ് ഞാന്‍ വീട്ടിലെ പാത്രങ്ങള്‍ കഴുകില്ല എന്നു തീരുമാനിച്ചു. വീട്ടില്‍ പാത്രങ്ങള്‍ കുന്നു കൂടുകയാണ്. അല്‍പ്പ സമയത്തിനുള്ളില്‍ സ്പൂണുകളും കപ്പുകളും തികയാതെ വരും,'' ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മിസ് പോട്കിന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ.
യുദ്ധ സമാനമായ പ്രതീതിയാണ് ഒരു ദിവസത്തിനുള്ളില്‍ പോട്കിന്റെ വീട്ടില്‍ സംഭവിച്ചതെന്ന് ചിത്രങ്ങളില്‍ കാണാം. സിങ്കില്‍ നിറയെ പാത്രങ്ങളും കഴുകാത്ത കപ്പുകളും സ്പൂണുകളും നിറഞ്ഞിരിക്കുന്നു. വീട്ടില്‍ എല്ലായിടത്തും അലക്കാനിട്ട വസ്ത്രങ്ങള്‍ കുന്നുകൂടി കിടക്കുന്നതു കാണാം. മൂന്നാം ദിവസം ഭര്‍ത്താവ് പാത്രങ്ങളെല്ലാം ഡിഷ് വാഷറില്‍ ഇടുന്നുണ്ടെങ്കിലും അതിന്റെ സ്വിച്ച് ഓണ്‍ ആക്കാന്‍ പോലും ശ്രമിക്കുന്നില്ല. എന്നാല്‍ വൈകുന്നേരമായപ്പോള്‍ വേറെ വഴിയില്ലാതെ ഇയാള്‍ തന്നെ അത് ക്ലീന്‍ ചെയ്ത് വയ്ക്കുന്നുണ്ടെന്നും പങ്കുവച്ച വീഡിയോയില്‍ പോട്കിന്‍ പറയുന്നു. മൂന്ന് ദിവസം ക്ലീന്‍ ചെയ്യാത്തതുകൊണ്ട് വീട് മുഴുവന്‍ അലങ്കോലമായി കിടക്കുന്നതും കാണാം.
ഈ പരീക്ഷണം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും ട്വിറ്ററില്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ഇനി ഇത്തരം പരീക്ഷണങ്ങള്‍ നടത്തില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട് പോട്കിന്‍.
'ഇഷ്ടം കൊണ്ടാണ് നമ്മള്‍ വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത്. സ്‌നേഹം കൊണ്ടാണ് നമ്മള്‍ കുടുംബത്തിലുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതും വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കുന്നതുമെല്ലാം. സ്‌നേഹം ക്ഷമയാണെങ്കിലും പതിനാല് മണിക്കൂര്‍ വരെയൊക്കെ ജോലി ചെയ്താല്‍ ആ സ്‌നേഹം അത്ര രസകമാവില്ല.' മിസ് പോട്കിന്‍ കുറിക്കുന്നു.
Content Highlights: A Woman's Experiment at Home Leaves a Mess and a Lesson


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..