Photo: instagram.com|rin_rapunzel
നീണ്ട ഇടതൂര്‍ന്ന മുടിയുള്ള അതിസുന്ദരിയായ റാപൂണ്സെല്ലിന്റെ കഥ കേള്‍ക്കാത്തവരുണ്ടാവില്ല. അത്രയും നീളമുള്ള മനോഹരമായ മുടിവേണമെന്ന് ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. എന്നാല്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ കതയൊക്കെ കഥയായി നില്ക്കട്ടെ എന്നാവും. പക്ഷേ റാപൂണ്സെല്ലിനെപ്പോലെ നീണ്ടമുടിയുള്ള ഒരു യുവതിയുണ്ട്. ജപ്പാനില്‍. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന് കാംബെ എന്ന യുവതിയുടെ മുടിക്ക്.
ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളര്‍ത്തിയെടുത്തത്. ഇരുപതാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ തലവേദനയാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെയുടെ മറുപടി. മോഡലും നര്‍ത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് പുരട്ടുന്നതെന്നും കാംബെ.
ഇങ്ങനെ മുടി നീട്ടി വളര്‍ത്താന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് കാംബെയ്ക്ക്. കര്‍ക്കശക്കാരായിരുന്നു കാംബെയുടെ മാതാപിതാക്കള്‍. സ്കൂള്‍ പഠനകാലത്ത് സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ ഒരിക്കലും മുടി നീട്ടാന്‍ കാംബെയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇരുപതാമത്തെ വയസ്സില്‍ സ്പോര്‍ട്സിനോട് വിടപറഞ്ഞ് നൃത്തത്തിനോടായി കാംബെയ്ക്ക് താല്പര്യം. ഈ സമയത്താണ് മുടിവളര്ത്തിത്തുടങ്ങിയത്.തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് കാംബെ ആറടി നീളത്തിലുള്ള ഇടതൂര്‍ന്ന മുടിയെ കാണുന്നത്.
Content Highlights: A model by profession, the 35-year-old from Japan hasn't had a haircut from the age of 20
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..