Photo: facebook.com|Radio580
തിളങ്ങുന്ന ഗ്ലൗസുകളും പര്‍പ്പിള്‍ നിറമുള്ള ഷൂസുമണിഞ്ഞ് എഴുപത്തഞ്ചുകാരിയായ നാന്‍സി വാന്‍ ഡെര്‍ സ്റ്റ്രാക്ടെന്‍ ബോക്‌സിങ് റിങ്ങില്‍ നില്‍ക്കുമ്പോള്‍ തോല്‍ക്കുന്നത് മറ്റൊന്നു കൂടിയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരെയാണ് നാന്‍സിയുടെ ഈ യുദ്ധം.
തുര്‍ക്കി സ്വദേശിനിയായ ഈ മുത്തശ്ശിക്ക് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിക്കുന്നത് ആറ് വര്‍ഷം മുമ്പാണ്. അന്ന് മുതല്‍ ചികിത്സയുടെ ഭാഗമായാണ് നാന്‍സി ബോക്‌സിങ്ങിലേക്ക് തിരിഞ്ഞത്. തിരിച്ചടികള്‍ ഇല്ലാത്ത നോൺ കോൺടാക്റ്റ് ബോക്സിങ് എന്ന രീതിയാണ് നാന്‍സി പരീക്ഷിക്കുന്നത്. ഇത്തരം ബോക്‌സിങ് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
രോഗത്തെ ഇല്ലാതാക്കാന്‍ ഈ വഴികള്‍ക്കൊന്നും കഴിയില്ല എന്ന് മുത്തശ്ശിക്കറിയാം. എങ്കിലും രോഗബാധയുടെ കാഠിന്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് നാന്‍സിയുടെ വിശ്വാസം. ബോക്‌സിങിനൊപ്പം ആഴ്ചയില്‍ മൂന്നുതവണ ജിമ്മില്‍ പോകാനും നാന്‍സി മറക്കാറില്ല. ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെ ബോക്‌സിങ് റിങ്ങില്‍ കണ്ടപ്പോള്‍ അവിടെ ശരിക്കും ബോക്‌സിങ് പഠിക്കാനെത്തിയവര്‍ അമ്പരന്നു പോയെന്ന് നാന്‍സി തന്നെ സാക്ഷ്യപ്പെടുത്തുന്നു.
'നോണ്‍ കോണ്ടാക്ട് ബോക്‌സിങ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. പാര്‍ക്കിന്‍സണ്‍ രോഗം പോലുള്ളവ ബാധിച്ചവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.' പൂര്‍ണമായി സുഖപ്പെടുത്താനായില്ലെങ്കിലും രോഗികളുടെ ജീവിതത്തില്‍ വലിയൊരു മാറ്റം വരുത്താന്‍ ബോക്‌സിങ് സഹായിക്കുമെന്നുമാണ് ഇസ്താംബുളിലെ മെഡിക്കാനാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഗെയ്‌സു കാര്‍ലിക്കയയുടെ അഭിപ്രായം.
വീട്ടുപകരണങ്ങളുടെ ഡിസൈനിങ് പെയിന്റിങ് വര്‍ക്കുകള്‍ ചെയ്ത് നല്‍കുകയാണ് നാന്‍സിയുടെ ജീവിതമാര്‍ഗം. ബോക്‌സിങ് പഠിച്ചു തുടങ്ങിയതോടെ കൈത്തൊഴിലും നന്നായി ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് നാന്‍സി.
Content Highlights: a Grandmother Boxer From Turkey Fights for Her Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..