.
രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടി ഷര്‍മിളാ ടാഗോളിന്റെ 78-ാംപിറന്നാളാഘോഷത്തിന്റെ തിരക്കിലായിരുന്നു സെയ്ഫ് അലിഖാനും സഹോദരി സബ പട്ടൗഡിയും. ഇപ്പോളിതാ ആഘോഷങ്ങളുടെ ഭാഗമായി ജയ്‌സാല്‍മീറിലെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിരിക്കുന്നത്.
സെയ്ഫിന്റെ സഹോദരി സബ പട്ടൗഡി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ യാത്രയുടെയും ആഘോഷത്തിന്റെയും ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. രാജസ്ഥാനിലെ തനത് കലാരൂപമായ പാവകളി കാണാന്‍ കരീന കപൂര്‍ മക്കളായ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി, ജഗാംഹീര്‍ അലി ഖാന്‍ പട്ടൗഡി, സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലി ഖാന്‍, മകള്‍ ഇനായ നൗമി കെമ്മു എന്നിവരും സബയോടൊപ്പമുണ്ടായിരുന്നു.
താരങ്ങള്‍ പാവകളി ആസ്വദിക്കുന്നതാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ക്ക് പാവകളിയെക്കുറിച്ച് കരീന പറഞ്ഞുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. വരൂ നമുക്ക് യാത്രപോകാം എന്ന അടിക്കുറിപ്പോടെ കരീനയുടെയും തൈമൂറിന്റെയും സോഹയുടെയും ഒപ്പമുള്ള ചിത്രങ്ങളും സബ പങ്കുവെച്ചിട്ടുണ്ട്.
അമ്മ ഷര്‍മ്മിള ടാഗോറിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷര്‍മിള ടാഗോള്‍ സെയ്ഫിനും കരീനയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം കേക്ക് മുറിയ്ക്കുന്ന വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സബ പങ്കുവെച്ചു.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി തൈമൂറും ഇനായയും ഷര്‍മിളാ ടാഗോറിനെ ചുംബിക്കുന്ന ചിത്രം കരീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബഡി അമ്മയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് ചെറുമകള്‍ സാറ അലിഖാനും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കുട്ടിയായ സാറയും ഷര്‍മ്മിളയും ഒരുമിച്ചുള്ള ചിത്രവും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
Content Highlights: Sharmila Tagore, Kareena kapoor,Saif ali khan,sara ali khan, Jaisalmer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..