-
കൊറോണ വൈറസ് ബാധയും ലോക്ഡൗണും മൂലം നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്‌കൂളുകളിലെത്താനാകാതെ പുതിയ അധ്യയനവര്‍ഷം തുടങ്ങാനാകാതെ കാത്തിരിക്കുന്നത്. ഇതിനിടയിലാണ് മൊബൈല്‍ ഫോണിലൂടെയും മറ്റും ഇന്റര്‍നെറ്റ് ക്ലാസുകളെടുക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിക്കുന്നത്. എന്നാല്‍ ട്രൈപ്പോഡ് പോലുള്ള സംവിധാനങ്ങളില്ലാത്തവര്‍ എന്തു ചെയ്യും. അവിടെയാണ് ഈ അധ്യാപികയുടെ വീഡിയോ വൈറലാകുന്നത്.
പൂനെയില്‍ നിന്നുള്ള കെമിസ്ട്രി അധ്യാപികയായ മൗമിതയാണ് തന്റെ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഒരു ബോര്‍ഡില്‍ പാഠങ്ങള്‍ എഴുതി വിശദീകരിക്കുകയാണ് മൗമിത. ഇത് ഷൂട്ട് ചെയ്യാന്‍ ഒരു മൊബൈലും മൗമിത സ്ഥാപിച്ചിട്ടുണ്ട്. സ്വന്തമായി ട്രൈപ്പോടില്ലാത്തതിനാല്‍ സ്വന്തം ഡി.ഐ.വൈ ഐഡിയയാണ് ഫോണിനെ ഉറപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
ഫോണിനെ ഒരു ക്ലോത്ത് ഹാങറില്‍ ചരടുകെട്ടി തൂക്കിയ ശേഷം ഇത് അനങ്ങാതെ നില്‍ക്കാന്‍ ഒരു പ്ലാസ്റ്റിക്ക് കസേരയില്‍ കെട്ടി ഉറപ്പിച്ച നിര്‍ത്തിയിരിക്കുകയാണ്. ബോര്‍ഡ് കാണുന്ന വിധത്തില്‍ കൃത്യമായാണ് ഇത് വച്ചിരിക്കുന്നത്.
'എനിക്ക് ട്രൈപ്പോഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഒരു ഇന്ത്യന്‍ സ്‌റ്റൈല്‍ സൂത്രം പരീക്ഷിച്ചതാണ്, ക്ലാസുകള്‍ എടുക്കാന്‍ വേറെ വഴിയുണ്ടായിരുന്നില്ല,' മൗമിത തന്റെ ലിങ്കഡ്ഇന്‍ അക്കൗണ്ടില്‍ കുറിച്ചു. രണ്ട് ലക്ഷം വ്യൂവേഴ്‌സാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരാണ് അധ്യാപികയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ടീച്ചറിന്റെ അര്‍പ്പണമനോഭാവത്തെ സല്യൂട്ട് ചെയ്യുന്നു എന്നാണ് കമന്റുകള്‍.
Content Highlights: A Chemistry Teacher's DIY idea To Teach Online Classes Wins Praise in Social media


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..