-
സ്വയംമറന്ന് ആനന്ദിക്കാൻ പ്രായം ഒരു തടസ്സമല്ലെന്നു തെളിയിക്കുന്ന നിരവധി വാർത്തകൾ അടുത്തുവന്നിരുന്നു. തൊണ്ണൂറുകളിൽ ബേക്കറി ബിസിനസ്സിലേക്കു കടന്ന മുത്തശ്ശിയും കുട്ടിക്കാലത്തിലേതുപോലെ ഊഞ്ഞാലാടുന്ന മുത്തശ്ശിയുമൊക്കെ കൗതുകം ജനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുകൾ വെക്കുന്ന ഒരു മുത്തശ്ശിയാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.
കൊൽക്കത്തയിൽ നിന്നുള്ള തൊണ്ണൂറ്റിമൂന്നുകാരിയായ മുത്തശ്ശിയാണ് ഇപ്പോൾ താരമായിരിക്കുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ മതിമറന്ന് നൃത്തം ചെയ്യുകയാണ് മുത്തശ്ശി. കൊച്ചുമകനായ ഗൗരവ് സാഹയാണ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
രൺവീർ സിങ്ങും സാറാ അലി ഖാനും തകർത്താടിയ 'ആംഖ് മാരേ' എന്ന ഗാനത്തിനാണ് മുത്തശ്ശിയും ചുറുചുറുക്കോടെ ചുവടുകൾ വെക്കുന്നത്. കസവുകരയുള്ള സാരിയുടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മുത്തശ്ശി അരയ്ക്കൊരു കൈയും കൊടുത്ത് ആസ്വദിച്ച് നൃത്തം ചെയ്യുകയാണ്. ചുറ്റുംനിൽക്കുന്ന മക്കളും കൊച്ചുമക്കളും മുത്തശ്ശിയെ ആരവം മുഴകി പ്രോത്സാഹിപ്പിക്കുന്നതും കേൾക്കാം.
പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ഗൗരവ് പങ്കുവച്ചിട്ടുണ്ട്. ചോക്ലേറ്റ് കേക്കിനു മുന്നിലിരിക്കുന്ന മുത്തശ്ശിയുടേതും കേക്ക് മുറിക്കാനൊരുങ്ങുന്നതും കൊച്ചുമക്കൾ മുത്തം കൊടുക്കുന്നതുമൊക്കെ അക്കൂട്ടത്തിലുണ്ട്.
നിരവധി പേരാണ് വീഡിയോക്കു കീഴെ മുത്തശ്ശിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ ചുറുചുറുക്ക് മുത്തശ്ശിയുടെ അവസാനകാലം ഉണ്ടായിരിക്കട്ടെ എന്നും ആരോഗ്യപ്രശ്നങ്ങളില്ലാതെ എന്നും സന്തോഷവതിയായിരിക്കട്ടെ എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: 93-year-old Kolkata granny dances to Aankh Maarey at birthday Party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..