സാരിയും സ്‌നീക്കറുമിട്ട് ഭാരതി ഓടി ; വൈറലായി 80-കാരിയുടെ പ്രകടനം


ഭാരതി|photo:instagram.com/inforstyle/

പ്രായം കൂടുന്തോറും ആരോഗ്യത്തിനും ക്ഷയം സംഭവിക്കും. ശാരീരികവും മാനസികവുമായി കൂടുതല്‍ സഹായം ആവശ്യം വരുന്ന സമയം കൂടിയാണിത്. കായിക ക്ഷമത കുറയുന്നത് കൊണ്ട് നടക്കുന്നതിലും ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടും. പ്രായമാകുമ്പോള്‍ ഫിറ്റ്‌നെസിലുള്ള ശ്രദ്ധയും പൊതുവേ കുറയും.

എന്നാല്‍ ചിലരാകട്ടെ പ്രായമൊക്ക വെറും നമ്പര്‍ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിക്കും. പ്രായത്തിന്റെ അവശതകളെ അവര്‍ മനോധൈര്യം കൊണ്ടാണ് അതിജീവിയ്ക്കുന്നത്. അത്തരത്തിലാണ് ഭാരതിയെന്ന എണ്‍പതുകാരിയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

മുംബൈയില്‍ വച്ചുനടന്ന ഒരു മാരത്തണില്‍ മിന്നുന്ന പ്രകടനം നടത്തിയതാണ് ഭാരതിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കി മാറ്റിയത്. അവരുടെ പേരക്കുട്ടിയായ ഡിമ്പിളാണ് തന്റെ മുത്തശിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

18-ാമത് ഐക്കോണിക് ടാറ്റ മുംബൈ മാരത്തണിലാണ് ഭാരതി പങ്കെടുത്തത്. യുവാക്കളോടൊപ്പം കുട്ടികളും ഭിന്നശേഷിക്കാരും വിവിധ പ്രായത്തിലുള്ളവരുമെല്ലാം ഇതില്‍ പങ്കാളികളായി. വ്യത്യസ്തമായ സാമൂഹികലക്ഷ്യങ്ങളുമായി സംഘടിപ്പിച്ചതാണ് ഈ മാരത്തണ്‍.

സാരിയും സ്‌നീക്കറും അണിഞ്ഞാണ് ഭാരതി മാരത്തണില്‍ പങ്കെടുത്തത്. അങ്ങനെയാണ് ഭാരതി മാരത്തണിലെ താരമായത്. പ്രായത്തിന്റെ ആകുലതകളെ ഒട്ടും വകവെയ്ക്കാതെയാണ് ഊര്‍ജസ്വലയായി ഭാരതിയോടുന്നതെന്ന് വീഡിയോയില്‍ കാണാം.

51 മിനിറ്റില്‍ 4.2 കിലോമീറ്ററാണ് ഭാരതി ഓടിയെത്തിയത്. ഈ പ്രായത്തില്‍ ഇതുപോലൊരു മാരത്തണില്‍ അതും സാരി ധരിച്ചുള്ള ഓട്ടം ഒട്ടും നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്തത്. മാരത്തണില്‍ പങ്കെടുക്കാന്‍ എല്ലാ ദിവസവും ഭാരതി പരിശീലനം നേടിയിരുന്നു.

Content Highlights: old woman,saree,sneakers, mumbai marathon, Bharti


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented