13 വര്‍ഷത്തിന് ശേഷം കൊച്ചുമകള്‍ക്ക് 3 കണ്‍മണികള്‍; നാലു തലമുറയുടെ സന്തോഷത്തില്‍ കാര്‍ത്യായനിയമ്മ


ഇ.വി.ജയകൃഷ്ണന്‍

കണ്‍മണികള്‍ പിറന്നതിന്റെ അടുത്ത ദിവസം തന്നെ വിദ്യയ്ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി പി.എസ്.സി.യുടെ നിയമന ഉത്തരവും കിട്ടിയത് ഇരട്ടി സന്തോഷമായി

കാർത്യായനിയമ്മയും മകൾ ഭാർഗവിയും കൊച്ചുമകൾ വിദ്യയും മൂന്നു കുഞ്ഞുങ്ങളോടൊപ്പം | Photo: Mathubhumi

നാലാം തലമുറയില്‍ മൂന്നു കണ്‍മണികള്‍ പിറന്നതിന്റെ സന്തോഷത്തിലാണ് 77 വയസുള്ള കാര്‍ത്യായനിയമ്മ. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൊച്ചുമകള്‍ വിദ്യക്ക് ഈ കണ്‍മണികള്‍ പിറന്നത് എന്നതും കാര്‍ത്യായനിയമ്മയേയും കുടുംബത്തേയും കൂടുതല്‍ സന്തോഷത്തിലാക്കുന്നു. കൃത്രിമ ഗര്‍ഭധാരണ(ഐ.വി.എഫ്.)ത്തിലൂടെയാണ് 34കാരിയായ വിദ്യക്ക് ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ പിറന്നത്. ഒരാണും രണ്ടു പെണ്ണും.

ഇക്കഴിഞ്ഞ മേയ് 17-ന് കാഞ്ഞങ്ങാട്ടെ സണ്‍റൈസ് ആശുപത്രിയിലായിരുന്നു പ്രസവിച്ചത്. തൂക്കം കുറവായതിനാല്‍ മൂന്നു പേരേയും നവജാത ശിശു തീവ്ര പരിചരണ കേന്ദ്രത്തിലേക്കു മാറ്റി. കുട്ടികള്‍ക്ക് മംഗളൂരുവില്‍ നിന്ന് മുലപ്പാല്‍ എത്തിച്ചു നല്‍കേണ്ടിയും വന്നു. തൂക്കവും വളര്‍ച്ചയും കണക്കുപ്രകാരമായതോടെ ഏതാനും ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്.

മഡിയന്‍കൂലോം ക്ഷേത്രത്തിനടുത്തെ പരേതനായ അത്തിക്കാല്‍ കണ്ണന്റെയും കാര്‍ത്യായനിയമ്മയുടെയും മകള്‍ ഭാര്‍ഗവിയുടെ മൂത്ത മകളാണ് വിദ്യ. അട്ടേങ്ങാനം സ്വദേശിയായ ബി.കെ.ദിനേശനാണ് വിദ്യയുടെ ഭര്‍ത്താവ്. ഇരുവരും 2008-ലാണ് വിവാഹിതരായത്.

തിരുവനന്തപുരമുള്‍പ്പടെ വിവിധ ജില്ലകളിലും മംഗ്ലൂരുവിലുമെല്ലാം ചികിത്സ തേടിയിരുന്നെങ്കിലും ഇവര്‍ക്കു കുട്ടികളുണ്ടായിരുന്നില്ല. തുടര്‍ന്ന് ഐ.വി.എഫ്. തിരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ നിന്നു രണ്ടു തവണ ഐ.വി.എഫ് പരീക്ഷിച്ച് പരാജയപ്പെട്ടുവെന്നും തുടര്‍ന്നാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയതെന്നും ദിനേശനും വിദ്യയും പറയുന്നു.

കാര്‍ത്യായനിയമ്മയും മകള്‍ ഭാര്‍ഗവിയും കൊച്ചുമകള്‍ വിദ്യയും ഭര്‍ത്താവ് ദിനേശനും മൂന്നു കുഞ്ഞുങ്ങളോടൊപ്പം | Photo: Mathrubhumi

കണ്‍മണികള്‍ പിറന്നതിന്റെ അടുത്ത ദിവസം തന്നെ വിദ്യയ്ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി പി.എസ്.സി.യുടെ നിയമന ഉത്തരവും കിട്ടിയത് ഇരട്ടി സന്തോഷമായി. സണ്‍റൈസ് ആശുപത്രിയിലെ ഐ.വി.എഫ്. കണ്‍സള്‍ട്ടന്റും ഗൈനോക്കോളജിസ്റ്റുമായ ഡോ.രാഘവേന്ദ്ര പ്രസാദ്, നവജാത ശിശുരോഗ വിദഗ്ധന്‍ ഡോ.ഉദയ് ശ്രീനിവാസ്, അനസ്തീഷ്യ ഡോ.ശശിധര റാവു, എംപ്രേിയോളജിസ്റ്റ് ഡോ.സി.പി.പ്രശാന്ത്, എം.കെ.വിനോദ്കുമാര്‍,ദിനേശന്‍, വിദ്യ എന്നിവരും ആശുപത്രിയിലെ സ്റ്റാഫും ചേര്‍ന്ന് കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു.

Content Highlights: 77 year old kartyaniamma is happy to have three children in her fourth generation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented