Photo: facebook.com|FinalStrawCornwall
പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ ലോകം നേരിടുന്ന വലിയ ഭീക്ഷണികളില്‍ ഒന്നാണ്. എത്ര നിരോധിച്ചാലും ബോധവത്ക്കരിച്ചാലും അവ ഭൂമിയില്‍ നിന്ന് പടിയിറങ്ങാത്തവിധം പെരുകിക്കൊണ്ടിരിക്കുന്നുമുണ്ട്. പ്ലാസ്റ്റിക്ക് വേസ്റ്റിനെതിരെ പോരാടന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ എഴുപതുകാരി മുത്തശ്ശി. തന്റെ തലമുറ മുതല്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ പാറ്റ് സ്മിത്ത് എന്ന മുത്തശ്ശി 'ദി ഫൈനല്‍ സ്ട്രോ ക്യാംപെയിന്' എന്നൊരു പരിപാടിക്കും തുടക്കമിട്ടു. ബ്രിട്ടനിലെ ആദ്യപ്ലാസ്റ്റിക്ക് സ്ട്രോ ഫ്രീ സ്ഥലമായി കോണ്‍വാളിനെ മാറ്റുകയാണ് പാറ്റിന്റെ ലക്ഷ്യം.
2017 മുതല്‍ തുടങ്ങിയ ക്യാംപയിന്റെ ഭാഗമായി കോണ്‍വാളിലെ അന്‍പത്തിരണ്ട് ബീച്ചുകള്‍ ഈ മുത്തശ്ശിയും സംഘവും ക്ലീന്‍ ചെയ്തുകഴിഞ്ഞു. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പറ്റി ഒരു ഡോക്യുമെന്ററി കണ്ടതോടെയാണ് പാറ്റ് മുത്തശ്ശിയുടെ ജീവിതം ഇങ്ങനെ മാറി മറിഞ്ഞത്.

കോണ്‍വാള്‍ ബീച്ചുകള്‍ ക്ലീന്‍ ചെയ്യുന്നതിനോടൊപ്പം ഇവിടെയുള്ള 600 ഓളം സ്ഥാപനങ്ങളെ പ്ലാസ്റ്റിക്ക് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും മുത്തശ്ശിക്കു കഴിഞ്ഞു.
ഓരോവര്‍ഷവും 13 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് കടലിലേക്ക് വലിച്ചെറിയപ്പെടുന്നത്. ലോകത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. ബ്രിട്ടനില്‍ മാത്രം ബീച്ചുകളിലെ ഓരോ കിലോമീറ്റര്‍ ചുറ്റളവില്‍ 3000 പ്ലാസ്റ്റിക്ക് മാലിന്യമെങ്കിലും കണ്ടെത്താനാവും എന്നാണ് പാറ്റിന്റെ അനുഭവം. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ പ്രദേശവും കോണ്‍വാളാണ്. ഇവിടെയാണ് പാറ്റ് മുത്തശ്ശിയുടെ ഈ പ്രയത്നങ്ങള്‍.
Content Highlights: 70-year-old grandma cleans 52 in campaign to end single-use plastics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..