Photo: kris_bowden|Instagram
ആറ് ലളിതമായ വാക്കുകള്‍, ലോകത്തോട് തന്റെ സന്തോഷവാര്‍ത്ത വിളിച്ചു പറയുവാന്‍ ഈ നാല് വയസ്സുകാരിക്ക് അത് മാത്രം മതി. താന്‍ കാന്‍സറിനെ കീഴടക്കിയെന്ന്. ലുള ബേത്ത് ബൗഡന് എന്ന കൊച്ചു സുന്ദരിയുടെ സന്തോഷം ലോകത്തോട് പങ്കുവച്ചത് അമ്മയും ഫോട്ടോഗ്രാഫറുമായ ക്രിസ്റ്റീന്‍ ബൗഡനാണ്. It came, we fought, I won എന്നെഴുതിയ കാര്‍ഡുമായി നില്ക്കുന്ന ലുളയുടെ ചിത്രമാണ് അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മകളുടെ കാന്‍സറിനെതിരെയുള്ള പോരാട്ട വിജയം ആഘോഷമാക്കാന്‍ ഒരു ഫോട്ടോഷൂട്ടും അമ്മ സംഘടിപ്പിച്ചു. അതിലാണ് ഈ ചിത്രവും ഉള്ളത്. മനോഹരമായ പീച്ച് നിറമുള്ള ഗൗണും തലയില്‍ അതേ നിറത്തിലുള്ള ബാന്‍ഡും അണിഞ്ഞാണ് കുഞ്ഞ് ലുള ഫോട്ടോയ്ക്ക് പോസു ചെയ്യുന്നത്.
കുട്ടികളില്‍ കാണപ്പെടുന്ന ഒരു തരം കാന്‍സറായിരുന്നു ലുളയുടേത്. കിഡ്നിക്കുള്ളില്‍ ട്യൂമറായിരുന്നു ഇതിന്റെ തുടക്കം. ശസ്ത്രക്രിയയിലൂടെ ഈ മുഴ നീക്കം ചെയ്യേണ്ടി വന്നു. ഒപ്പം 13 കീമോ തെറാപ്പിയും.

' ഞങ്ങളൊരിക്കലും ഇങ്ങനെയൊന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇത്തരം ദുഖകരമായ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് നമ്മുടെ പ്രിയപ്പെട്ട ഒരാള്‍ക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവള് ധൈര്യമായി അതിലൂടെ കടന്നുപോയി, ഞങ്ങളുടെ കുടുംബത്തിന്റെ പ്രകാശമായി.' ലുളയുടെ അമ്മ എബിസി ന്യൂസിനോട് പറഞ്ഞു.
A post shared by Kristin Bowden (@kris_bowden) on
ലുള തന്റെ കാന്‍സര്‍ ദിനങ്ങളെ പറ്റി മറുപടി പറയുന്ന ഒരു ചെറിയ വീഡിയോയും അമ്മ ക്രിസ്റ്റീന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞുപോരാളിക്ക് അഭിനന്ദനങ്ങള്‍ നല്‍കിക്കൊണ്ട് നിരവധിപ്പേരാണ് പോസ്റ്റുകള്‍ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.
Content Highlights: 4-year-old girl celebrates being cancer-free doing a photo shoot by her mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..