തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച അക്രമിയെ ധൈര്യത്തോടെ നേരിട്ട് പെണ്‍കുട്ടി, കൈയടിച്ച് സൈബര്‍ ലോകം


പെണ്‍കുട്ടി ശക്തമായി തൊഴിക്കുകയും ഇടിക്കുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെട്ടു.

Photo: FOX 13 Tampa Bay|youtube.com

മേരിക്കയില്‍ നിന്നുള്ള ഈ പതിനൊന്നു വയസ്സുകാരി പെണ്‍കുട്ടിയുടെ ധൈര്യത്തിനെ അഭിനന്ദിക്കുകയാണ് സൈബര്‍ ലോകമിപ്പോള്‍. തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് അക്രമിയെ ധൈര്യപൂര്‍വം തുരത്തിയാണ് ഈ പെണ്‍കുട്ടി താരമായത്.

സമീപത്തുള്ള വീടിന്റെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്. ഫ്‌ളോറിഡയിലെ വെസ്റ്റ് പെന്‍സകോളയില്‍ രാവിലെ ഏഴ് മണിക്കാണ് സംഭവം. സ്‌കൂള്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കാറില്‍ നിന്ന് ഇറങ്ങിയ അജ്ഞാതന്‍ അവളെ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. കാറിനടുത്തേക്ക് ഏകദേശം വലിച്ചു കൊണ്ടുവന്നെങ്കിലും പെണ്‍കുട്ടി ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ശക്തമായി തൊഴിക്കുകയും ഇടിക്കുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെട്ടു.

'രക്ഷപ്പെടാനായി അവള്‍ എല്ലാ വഴികളും നോക്കി. അവള്‍ നന്നായി പൊരുതി, വിട്ടുകൊടുക്കാതെ. അവള്‍ വളരെ ധൈര്യശാലിയാണ്.' മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ അഭനന്ദിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ.

പിന്നീട് പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. ഇയാള്‍ മറ്റ് പലകേസുകളിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ ഇതേ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights: 11-year-old girl waiting for school bus bravely fights off kidnapper

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented