മിമി ചെയ്ത മേക്കപ്പ് ആർട്ട് വർക്ക്|photo:instagram.com/mimles/
വായില്‍ തവള എന്നു കേള്‍ക്കുമ്പോളേ എന്നാണിത് എന്നായിരിക്കും നമ്മള് ആലോചിക്കുക. തവള മാത്രമല്ല എട്ടുകാലി, കൊഞ്ച്, വിചിത്രമായ രൂപങ്ങള്‍, ഒരുപാട് കണ്ണുകള്‍, മുഖത്ത് വായ മാത്രമല്ല രൂപം തുടങ്ങി കേള്‍ക്കുമ്പോള്‍ പോലും അതിശയം തോന്നുന്നതാണ് മിമി ചോയി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കരവിരുത്.
'ത്രീ ഡയമെന്‍ഷന്‍ എഫക്ട്' ആണ് ഇവരുടെ മേക്കപ്പിന്റെ പ്രത്യേകത. അസാധാരണമായ കഴിവോടെയാണ് ഇവര്‍ മേക്കപ്പ് ചെയ്യുന്നത്. മേക്കപ്പിലൂടെ ശരീരത്തിലെ ഭാഗങ്ങള്‍ മാറ്റിയെടുക്കുന്നത് തന്നെ പ്രത്യേക കഴിവാണ്.
മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ മിമി ചോയി. മേക്കപ്പില്‍ തനിക്കുള്ള കഴിവിനെ തിരിച്ചറിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളേ ആയുള്ളൂ. തന്റെ കലാസൃഷ്ടികളെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിമി പങ്കുവെയ്ക്കുന്നത്. മിമിയെ മേക്കപ്പ് വിസ്മയം കണ്ട് നിരവധിപ്പേരാണ് ഇവരുടെ ആരാധകരായിത്തീര്ന്നത്.
'ത്രീ ഡയമെന്‍ഷന്‍ എഫക്ട്' കൊണ്ടുള്ള മേക്കപ്പായതിനാല് അത് മേക്കപ്പ് ആണെന്ന് കൂടി തിരിച്ചറിയാന്‍ കഴിയില്ല. തൊലി കളഞ്ഞ പഴം, ബ്രെഡ്, തണ്ണിമത്തന്, ചോളം എന്നിങ്ങനെ മിമിയുടെ മേക്കപ്പ് ആര്‍ട്ടുകളുടെ പട്ടിക ഒരോ ദിവസവും കൂടി കൊണ്ടിരിക്കുകയാണ്.
28-ാം വയസ്സിലാണ് ബ്യൂട്ടി സ്കൂളില്‍നിന്ന് പഠിച്ച ഇലൂഷ്യന്‍ മേക്കപ്പ് മിമി തന്റെ പാഷനാക്കി മാറ്റിയത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്. സ്കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ചാണ് മിമി മുഴുവന്‍ സമയവും മേക്കപ്പിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്്.
മെറ്റ് ഗാല ഉള്‍പ്പെടയുള്ള ഷോകള്‍ക്ക് വേണ്ടി വ്യത്യസ്തമായ മേക്കപ്പിനായി സെലിബ്രിറ്റികള്‍ മിമിയെ ആണ് സമീപിക്കുന്നത്. പരസ്യങ്ങള്‍ക്കും മോഡലിങ്ങിനും ഇലൂഷ്യന്‍ മേക്കപ്പ് ആവശ്യപ്പെട്ട് ബ്രാന്ഡുകളുമെത്തിയതോടെ മിമി ഈ മേഖലയിലെ മിന്നും താരമായി മാറി.
Content Highlights: makeup artwork,Mimi Choi,frog, professional makeup artist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..