ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയ ഗൗൺ | Photo: instagram/ guinnessworldrecords
വിവാഹ വസ്ത്രം എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിക്കുന്നവരാണ് ഓരോരുത്തരും. ജീവിതത്തിലെ ഏറ്റവും മനോഹര ദിവസത്തില്‍ ഒരു രാജകുമാരിയെപ്പോലെ ഒരുങ്ങാനാകും ഓരോരുത്തരും ആഗ്രഹിക്കുക. അത്തരത്തില്‍ ഒരു വിവാഹ വസ്ത്രം ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ്.
ഏറ്റവും അധികം ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച വിവാഹ ഗൗണ്‍ എന്നതാണ് റെക്കോഡ്. ഇറ്റാലിയന്‍ ബ്രൈഡല്‍ ഫാഷന്‍ ബ്രാന്‍ഡായ മിഷേല ഫെറിറോയാണ് ഈ ഗൗണ്‍ അവതരിപ്പിച്ചത്. ഇതില്‍ 50,890 സ്വരോസ്‌കി ക്രിസ്റ്റലുകളാണ് തുന്നിപ്പിടിപ്പിച്ചത്. ഇതിന് ഏകദേശം 200 മണിക്കൂര്‍ സമയം ചിലവഴിച്ചു. ഇതിന്റെ ഡിസൈനിങ് ചര്‍ച്ചകള്‍ നാല് മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു.
സുതാര്യമായ മെറ്റീരിയലില്‍ നെക്ക്‌ലേസായാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നെക്ക്‌ലൈനിലും സ്ലീവിലും മുഴുവനും ക്രിസ്റ്റലുകളാണുള്ളത്. മോഡല്‍ മാര്‍ച്ചെ ഗെലാനി കാവ് -അല്‍കാന്റെയാണ് ഈ വെഡ്ഡിങ് ഗൗണ്‍ ധരിച്ച് റാംപിലെത്തിയത്. ഇതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ നിയമങ്ങള്‍ അനുസരിച്ച് കൃത്യതയും ഗുണനിലവാരമുള്ള ക്രിസ്റ്റലുകള്‍ മാത്രമേ വസ്ത്രത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇതിന് മുമ്പ് തുര്‍ക്കിയിലെ ഒരു ബ്രൈഡല്‍ സ്‌റ്റോറില്‍ നിന്നുള്ള ഗൗണായിരുന്നു ഈ റെക്കോഡിന് അവകാശികള്‍. ആ ഗൗണില്‍ 45024 ക്രിസ്റ്റലുകളാണ് തുന്നിപ്പിടിപ്പിച്ചിരുന്നത്. 2011 ജനുവരിയില്‍ തുര്‍ക്കിയിലെ ഇസ്താംബുള്‍ ഷോപ്പിങ് മാളില്‍ ഈ ഗൗണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Content Highlights: wedding gown with over 50,000 crystals breaks guinness world records
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..