-
ഇന്ത്യന്‍ വസ്ത്രങ്ങളില്‍ നമ്മുടെ പാരമ്പര്യ നെയ്ത്തുകാരുടെ വസ്ത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിപ്പോള്‍ നമ്മുടെ അമ്മയുടെ വിവാഹ സാരിയായലും നമ്മുടെ തന്നെ വിവാഹത്തിന്റെ മനോഹരമായ ലെഹങ്കയായാലും, അവയ്‌ക്കൊരു ക്ലാസിക് ടച്ചുണ്ടാവും. വിദ്യാ ബാലന്‍ പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും ഇത്തരമൊരു ക്ലാസിക് ടച്ചുള്ള സാരിയുടെ ചിത്രമാണ്. പുതിയ ചിത്രമായ ശകുന്തളാദേവിയുടെ പ്രമോഷന്റെ ഭാഗമായാണ് റോയല്‍ പര്‍പ്പിള്‍ നിറമുള്ള സാരിയുടുത്ത ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
#VocalForLocal എന്ന ഹാഷ് ടാഗോടെയാണ് വിദ്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാരമ്പര്യ നെയ്ത്തുകാര്‍ ചെയ്ത ചന്ദേരി സില്‍ക് സാരിയാണിത്. സാരിയുടെ ബോര്‍ഡറാണ് വ്യത്യസ്തം. സില്‍വര്‍ നൂലുകളും മുത്തുകളും കൊണ്ട് തീര്‍ത്ത മോട്ടി സാരി (Moti zari work) എംബ്രോയിഡറിയാണ് ബോര്‍ഡറില്‍.
ട്രഡീഷണല്‍ മുഗള്‍ ഡിസൈനുകളുടെ ചുവടുപിടിച്ചാണ് മോട്ടി-സാരി വര്‍ക്കുകള്‍ ചെയ്യുന്നത്. സാരിയ്‌ക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ് വിദ്യ അണിഞ്ഞിരിക്കുന്നത്. ബ്ലൗസിലും ഹാന്‍ഡ് എംബ്രോയിഡറിയുടെ ഭംഗികാണാം. സാരിയിലും അവിടവിടെയായി സില്‍വര്‍ ത്രെഡ് വര്‍ക്കുകളുണ്ട്.
കൊറോണക്കാലത്തെ ലളിതമായ വിവാഹച്ചടങ്ങുകള്‍ക്കും മറ്റും തിളങ്ങാന്‍ പറ്റിയ സാരി ഡിസൈനാണിത്. ആഭരണങ്ങള്‍ അമിതമാകാതെ രണ്ട് കൈകളിലും മെഹന്ദി മാത്രം മതി. വിദ്യാ ബാലന്‍ അണിഞ്ഞതുപോലെ ഒരു കൈയില്‍ കല്ലുപതിച്ച ഒറ്റ മോതിരമാകാം. വലിയ കമ്മലുകളും തിരഞ്ഞെടുക്കാം. സാരിയുടെ സൗന്ദര്യം എല്ലാവരും കാണട്ടെ.
Content Highlights: Vidya Balan promoted Shakuntala Devi in a purple silk sari inspired by traditional Mughal motifs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..