വിദ്യാ ബാലൻ
താന്‍ ധരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് സാരിയെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സാരിയുടുത്താണ് ഭൂരിഭാഗം പരിപാടികളിലും മറ്റും വിദ്യ പ്രത്യക്ഷപ്പെടാറും. സാരിയുടെ വളരെ വലിയൊരു ശേഖരം തന്നെ നടിക്കുണ്ട്. മഞ്ഞനിറമുള്ള പട്ടുസാരിയുടുത്ത് നില്‍ക്കുന്ന വിദ്യയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
മഞ്ഞനിറത്തില്‍ സ്വര്‍ണനിറമുള്ള നൂലുകൊണ്ട് ഫ്‌ളോറല്‍ വര്‍ക്ക് ചെയ്തതാണ് സാരി. 1.24 ലക്ഷം രൂപയാണ് ഇതിന്റെ വില.
റോ മാങ്കോ എന്ന വസ്ത്ര ബ്രാന്‍ഡിന്റേതാണ് ഈ സാരി. സാരിക്ക് ഇണങ്ങുന്ന കമ്മലും വളയുമാണ് വിദ്യ അണിഞ്ഞിരിക്കുന്നത്. ലളിതമായ മേക്ക് അപ് ആണ് നടി അണിഞ്ഞിരിക്കുന്നത്. സ്ലീക്ക് ബൺ രീതിയില്‍ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നു.
Content Highlights: bollywood actress vidya balan, yellow saree, stunning look
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..