Photos: instagram.com/balanvidya/
സാരിയിൽ ഏറ്റവുമധികം തിളങ്ങുന്ന നടിമാരിലൊരാളാണ് ബോളിവുഡ് താരം വിദ്യ ബാലൻ. സാരിയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് നിരന്തരം താരം പങ്കുവെക്കാറുമുണ്ട്. സമൂഹമാധ്യമത്തിൽ വിദ്യ പങ്കുവെക്കുന്നവയിലേറെയും സാരി ലുക്കിലുള്ള ചിത്രങ്ങളാണ്. എന്നാൽ, ഇക്കുറി ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വിദ്യയുടെ ലെഹംഗ ലുക്കിലുള്ള ചിത്രങ്ങളാണ്.
കറുപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് വിദ്യ പങ്കുവെച്ചിരിക്കുന്നത്. പല വിവാഹങ്ങളും തനിക്ക് മിസ് ചെയ്യുന്നു എന്നു പറഞ്ഞാണ് വിദ്യ ലെഹംഗയിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മിന്റ് ബ്ലഷിന്റെ ലേബലിലുള്ള ലെഹംഗയാണ് വിദ്യ ധരിച്ചിരിക്കുന്നത്. മനോഹരമായ സീക്വൻസുകളുള്ള ബ്ലൗസാണ് ലെഹംഗയ്ക്കൊപ്പം ധരിച്ചത്. സീക്വൻസുകളുള്ള ഓർഗാൻസ സ്കർട്ടാണ് വിദ്യ ധരിച്ചത്. എലഗന്റ് ലുക്ക് നൽകുന്നതിനൊപ്പം മിനിമലിസവും പാലിച്ചാണ് വിദ്യ ഔട്ട്ഫിറ്റ് ധരിച്ചിരിക്കുന്നത്.
വസ്ത്രത്തിൽ മാത്രമല്ല, മേക്കപ്പിലും ആഭരണങ്ങളിലും വിദ്യ മിതത്വം പാലിച്ചു. സിൽവർ നിറത്തിലുള്ള നെറ്റിച്ചുട്ടി മാത്രമാണ് ഏക ആഭരണം. മുടി വലിച്ച് പുറകിൽ കെട്ടിവെക്കുക കൂടി ചെയ്തതോടെ ലെഹംഗ ലുക് പൂർണം.
Content Highlights: vidya balan black lehenga, vidya balan saree look, vidya balan outfit, celebrity fashion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..