വാണി കപൂർ|Photo:.instagram.com/_vaanikapoor_/
മോഡേണും ഗ്ലാമറസുമായ വസ്ത്രധാരണം കൊണ്ട് ശ്രദ്ധേയയായ നടിയാണ് വാണി കപൂര്‍. സാരിയിലും വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റിലും താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ശുദ്ധ് ദേശി റൊമാന്‍സ് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് കടന്നുവന്ന വാണി പിന്നീട് ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയായി മാറി. വാണിയുടെ നൃത്തത്തിനും വലിയ ആരാധകരാണുള്ളത്. ഇപ്പോളിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് വാണി. ഗോള്‍ഡനും ഓറഞ്ചും കലര്‍ന്ന മാക്‌സി ഡ്രസിലാണ് താരം ആരാധകരുടെ ഹൃദയം കവര്‍ന്നത്. സ്വീക്വന്‍സ് വര്‍ക്കാണ് കട്ട്-ഔട്ട് സ്‌റ്റൈലിലുള്ള വസ്ത്രത്തിന്റെ ഹൈലൈറ്റ്.
പ്ലന്‍ജിങ് നെക്ക്‌ലൈനുള്ള വസ്ത്രത്തിന് തൈ-ഹൈ സ്ലിറ്റും നല്‍കിയിട്ടുണ്ട്. എമറാള്‍ഡ് പതിപ്പിച്ച ചെയിനാണ് ഇതിനൊപ്പം വാണി അണിഞ്ഞിരിക്കുന്നത്. മെസി ബണ്‍ ഹെയര്‍സ്‌റ്റൈല്‍ കൂടിയായപ്പോള്‍ ലുക്കിന് പൂര്‍ണത വന്നിട്ടുണ്ട്. വാണിയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി നിരവധി ആരാധകരുമെത്തിയിട്ടുണ്ട്.
Content Highlights: vaani kapoor,glitzy gown ,maxi dress, emerald green chain,cut out dress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..