ഊർമിള
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടി ഊർമിള മണ്ഡോത്കർ. ഊർമിള അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ പ്രശസ്തമാണ്. ബോളിവുഡിൽ തിളങ്ങിയ കാലത്തുതന്നെ മോളിവുഡിലും തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിൽ ഊർമിള ശ്രദ്ധേയ കഥാപാത്രം കാഴ്ചവച്ചിരുന്നു. സാമൂഹിക മാധ്യമത്തിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. ഊർമിളയുടെ സാരി ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മെറൂൺ കളറിലുള്ള തിളങ്ങുന്ന സാരിയിലുള്ള ചിത്രമാണ് ഊർമിള പങ്കുവെച്ചത്. പ്രശസ്ത ഡിസൈനർ മസാബ ഗുപ്ത ഡിസൈൻ ചെയ്ത സാരിയിൽ താരം അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.
പല്ലുവിലെ ഫോയിൽ പ്രിന്റും പ്ലീറ്റ്സിലെ ഗോൾഡ് സ്ട്രൈപ്പുകളുമാണ് സാരിയുടെ പ്രത്യേകത. കടുംപച്ച നിറത്തിൽ ഗോൾഡൻ വർക്കുകളോടെയുള്ള ബ്ലൗസ് ആണ് താരം ഒപ്പം ധരിച്ചത്. ആഭരണങ്ങളിലും മേക്കപ്പിലും പാലിച്ച മിതത്വവും ഊർമിളയുടെ മനോഹാരിത വർധിപ്പിച്ചു.
ട്രഡീഷണൽ ശൈലിയിലുള്ള കമ്മലുകൾ ഹെവി ലുക് നൽകിയപ്പോൾ മാലയിടാതെ കഴുത്തൊഴിച്ചിട്ടതും ഭംഗിയായി. കട്ടിയായി എഴുതിയ കണ്ണുകളും പിങ്ക് ലിപ്സ്റ്റിക്കും വട്ടപ്പൊട്ടും മനോഹരമായി. പുറകിൽ വട്ടത്തിൽ കെട്ടിവച്ച് മുല്ലപ്പൂവും ചൂടിയപ്പോൾ ഊർമിള അസ്സൽ ഇന്ത്യൻ സുന്ദരിയായി.
ചിത്രങ്ങൾ വൈറലായതോടെ പലരും താരത്തിന്റെ സാരിയുടെ വില തപ്പാനും മിനക്കെട്ടവരുണ്ട്. പതിനയ്യായിരം രൂപയാണ് സാരിയുടെ വില.
Content Highlights: Urmila Matondkar in pretty maroon saree Photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..