ഉർഫി ജാവേദ് | Photo: instagram/ urfi javed
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ എപ്പോഴും ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. പല സാധനങ്ങള്‍കൊണ്ടും നിര്‍മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുള്ളത്. അതില്‍ പ്ലാസ്റ്റിക്കും പേപ്പറും റബ്ബറും കയറും എല്ലാമുണ്ടാകും. ഇപ്പോഴിതാ പുല്ല് പിടിപ്പിച്ച വസ്ത്രം ധരിച്ചാണ് ഉര്‍ഫി എത്തിയിരിക്കുന്നത്.
നീല സ്യൂട്ടില്‍ പച്ച പുല്ല് പിടിപ്പിച്ചാണ് താരത്തിന്റെ പുതിയ പരീക്ഷണം. ചിയ വിത്തുകള്‍ സ്യൂട്ടില്‍ പാകി 10 ദിവസം വെള്ളമൊഴിച്ച് വളര്‍ത്തിയാണ് ഈ ഔട്ട്ഫിറ്റ് തയ്യാറാക്കിയതെന്ന് ഉര്‍ഫി പറയുന്നു. ഇങ്ങനെയൊരു ഫലം ലഭിക്കുമെന്ന് താന്‍ കരുതിയില്ലെന്നും ഇതുകണ്ട് അദ്ഭുതപ്പെട്ടുപോയെന്നും താരം കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉര്‍ഫി ഈ വസ്ത്രത്തിന്റെ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എങ്ങനെയാണ് ഈ വസ്ത്രം തയ്യാറാക്കിയതെന്ന് ഊഹിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവുമായി ഉര്‍ഫി രംഗത്തെത്തിയത്.
താരത്തിന്റെ പരീക്ഷണങ്ങള്‍ ഫാഷന്‍ ലോകത്ത് എന്നും ചര്‍ച്ചയാകാറുണ്ട്. പലരും പരിഹസിക്കുന്ന രീതിയില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും കരീന കപൂറും ഉര്‍ഫിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Content Highlights: urfi javed wears outfit made of grass as she celebrates environment day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..