ചങ്ങല കൊണ്ടുള്ള ബാക്ക്‌ലസ് ടോപ് ധരിച്ച് ഫോട്ടോഷൂട്ട് നടത്തി; ഉര്‍ഫി ജാവേദിന് പരിക്ക്


ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്

ഉർഫി ജാവേദ് | Photo: instagram/ urfi javed

സ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഉര്‍ഫി ജാവേദ്. അമിതമായ ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ഉര്‍ഫി നേരിടാറുള്ള പ്രധാന വിമര്‍ശനം. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്‌റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

സാമൂഹികമാധ്യമങ്ങള്‍ക്കുപുറമെ സെലിബ്രിറ്റികളും ഉര്‍ഫിയുടെ വസ്ത്രരീതികളെ വിമര്‍ശിക്കാറുണ്ടെങ്കിലും ആരോപണങ്ങളെയെല്ലാം പുഷ്പം പോലെ തള്ളിക്കളയുകയാണ് അവരുടെ ശീലം. പിന്നാലെ പുതിയ പരീക്ഷണങ്ങളുമായെത്തുകയും ചെയ്യും.

ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിന്നില്‍ ഒരുപാട് കഷ്ചപ്പാടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഉര്‍ഫി. ചങ്ങല കൊണ്ടു ഒരുക്കിയ ബാക്ക്‌ലസ് ടോപ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെയുണ്ടായ പരിക്കിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. കഴുത്തില്‍ പാടുകള്‍ വീണ് ചുവന്നെന്നും ഏറെ വേദന സഹിച്ചെന്നും താരം പറയുന്നു. ഈ ചങ്ങല പരീക്ഷണം ഉര്‍ഫിക്ക് നിരവധി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേടിക്കൊടുത്തിരുന്നു.

ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെ ശ്രദ്ധ നേടി. പിന്നീട് ഫാഷന്‍ പരീക്ഷണങ്ങളിലൂടെ പ്രശസ്തയായി.

Content Highlights: urfi javed shows bruises after wearing top made of chains in throwback photo

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented