ഉർഫി ജാവേദ് | Photo: instagram/ urfi javed
വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന മോഡലും നടിയുമാണ് ഉര്‍ഫി ജാവേദ്. തനിക്ക് ഇഷ്ടമുള്ള രീതിയിലും വ്യത്യസ്തമായ ശൈലികളിലും വസ്ത്രം ധരിച്ചെത്തുന്ന ഉര്‍ഫിയെ ക്രൂരമായി ട്രോളുന്നവരും കുറവല്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉര്‍ഫി അധികവും വിമര്‍ശനങ്ങള്‍ നേരിടുന്നത്. എന്നാല്‍ വസ്ത്രത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് താരം ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കാറുള്ളത്.
ഇത്തവണ ചാക്കിലാണ് ഉര്‍ഫി പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. ചണച്ചാക്ക് വെട്ടിയെടുത്ത് അതുകൊണ്ട് സ്കർട്ടും ടോപ്പും തയ്‌ച്ചെടുത്ത് അതു ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം കമ്മല്‍ മാത്രമാണ് ആഭരണമായി ധരിച്ചത്.
ചിലര്‍ ഈ പരീക്ഷണത്തെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കൈയടിയോടെ സ്വീകരിച്ചു. വേസ്റ്റ് പ്രൊഡക്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഉര്‍ഫിയെ അഭിനന്ദിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഉര്‍ഫി ഇപ്പോള്‍ ഫിക്ഷണല്‍ കാരക്റ്ററായ ടാര്‍സനെ പോലെ ആയിപ്പോയെന്നും കമന്റുകളുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ചുരിദാര്‍ ധരിച്ച് ഉര്‍ഫി വിമാനത്താവളത്തില്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ചുരിദാറിനൊപ്പമുള്ള ദുപ്പട്ടയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഉര്‍ഫിക്ക് ഇത് എന്തു പറ്റിയെന്നും ആദ്യമായാണ് താരം ദുപ്പട്ട ധരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. ഈ വസ്ത്രത്തില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നും ആരാധകര്‍ കമന്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..