
Photos: instagram.com|urf7i|
വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവുമധികം വിമർശനങ്ങൾ കേൾക്കാറുള്ള സെലിബ്രിറ്റിയാണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ അതീവ ഗ്ലാമറസ് ആണെന്നാണ് വിമർശകരുടെ വാദം. ഇപ്പോഴിതാ പുതിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇത്തരക്കാരുടെ വായടപ്പിക്കുകയാണ് ഉർഫി.
ചുവപ്പു നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകുന്നത്. പറയാനുള്ള കാര്യങ്ങൾ കൂടി തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചിരിക്കുന്നത്. മൈൻഡ് യുവർ ഓൺ ബിസിനസ് എന്നാണ് ജാക്കറ്റിനു പിന്നിൽ കാണുന്നത്.
ആരെങ്കിലും തന്നോട് എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയുകയോ ട്രോളുകയോ ചെയ്താൽ അവരോടുള്ള മറുപടി ഇതാണ് എന്നും ഉർഫി പറയുന്നുണ്ട്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചർച്ച ചെയ്യാതെ സ്വന്തം കാര്യം നോക്കൂ എന്നു പറയുകയാണ് ഉർഫി. സ്വന്തം ചിത്രവും ജാക്കറ്റിൽ പതിപ്പിച്ചതു കാണാം.
നിരവധി പേരാണ് ഉർഫിയെ പിന്തുണച്ച് വീഡിയോക്ക് കീഴെ കമന്റ് ചെയ്തിരിക്കുന്നത്. ട്രോളന്മാർക്ക് കിട്ടേണ്ട മറുപടി എന്നും വസ്ത്രധാരണം അവനവന്റെ മാത്രം സ്വാതന്ത്ര്യമാണ് എന്നുമൊക്കെ പോകുന്നു കമന്റുകൾ. നിരന്തരം വസ്ത്രധാരണത്തിന്റെ പേരിൽ ക്രൂരമായ ട്രോളുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഉർഫി വീഡിയോ പങ്കുവെച്ചത്.
അടുത്തിടെ നെഞ്ചിന്റെ പാതിയോളം മറച്ച വിധത്തിലുള്ള ക്രോപ്പ്ഡ് ഡെനിം ടോപ് ധരിച്ച ഉർഫിയെ അനുചിതമായ വസ്ത്രമെന്നു പറഞ്ഞ് പലരും ട്രോളിയിരുന്നു. അതിനു പിന്നാലെ കറുപ്പു നിറത്തിലുള്ള കട്ട് ഔട്ട് മാക്സി ഡ്രസ് ധരിച്ചപ്പോഴും ഉർഫി ട്രോളുകൾ നേരിടുകയുണ്ടായി. വസ്ത്രം മോശമായെന്നും അമേരിക്കൻ മോഡലും ടിവി താരവുമായ കെൻഡൽ ജെന്നറിന്റെ സ്റ്റൈൽ കോപ്പിയടിച്ചതാണെന്നും ചിത്രങ്ങൾക്ക് കീഴെ കമന്റുകൾ ഉയർന്നിരുന്നു.
Content Highlights: urfi javed message for haters, urfi javed fashion, urfi javed troll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..