വീണ്ടും പരീക്ഷണവുമായി ഉര്‍ഫി; വസ്ത്രത്തിന്റെ പകുതി എവിടെയെന്ന് ആരാധകര്‍


ഒരു അവാര്‍ഡ് ഷോയിലാണ് ഉര്‍ഫി ഈ വസ്ത്രം ധരിച്ചെത്തിയത്

ഉർഫി ജാവേദ്‌ | Photo: instagram/ urfi javed

സ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഉര്‍ഫി ജാവേദ്. അമിതമായ ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ഉര്‍ഫി നേരിടാറുള്ള പ്രധാന വിമര്‍ശനം. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

സാമൂഹികമാധ്യമങ്ങള്‍ക്കുപുറമെ സെലിബ്രിറ്റികളും ഉര്‍ഫിയുടെ വസ്ത്രരീതികളെ വിമര്‍ശിക്കാറുണ്ടെങ്കിലും ആരോപണങ്ങളെയെല്ലാം പുഷ്പം പോലെ തള്ളിക്കളയുകയാണ് അവരുടെ ശീലം. പിന്നാലെ പുതിയ പരീക്ഷണങ്ങളുമായെത്തുകയും ചെയ്യും.

'ഗാലക്‌സി ഡ്രസ്സ്' ആണ് താരത്തിന്റെ പുതിയ പരീക്ഷണം. മിനി ഓഫ് ഷോള്‍ഡര്‍ ഡ്രസ്സാണിത്. തിളങ്ങുന്ന മെറ്റീരിയലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാല്‍ മറുഭാഗത്ത് ചര്‍മത്തിന്റെ അതേ നിറത്തിലുള്ള മെറ്റീരയലാണുള്ളത്. കണ്ടാല്‍ ഒരു ഭാഗത്ത് വസ്ത്രമില്ലാത്തതുപോലെയാണ് തോന്നുക. ഇതോടെ ഈ സ്‌റ്റൈല്‍ ട്രോളുകളിലും ഇടം നേടി. വസ്ത്രത്തിന്റെ പകുതി എവിടെ എന്നാണ് പലരും ചോദിക്കുന്നത്.

ഒരു അവാര്‍ഡ് ഷോയിലാണ് ഉര്‍ഫി ഈ വസ്ത്രം ധരിച്ചെത്തിയത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. നക്ഷത്രങ്ങളെ പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും നക്ഷത്രങ്ങളുടെ കൂട്ടമാണ് ഈ ഔട്ട്ഫിറ്റിന് പ്രചോദനമായതെന്നും കുറിപ്പില്‍ ഉര്‍ഫി പറയുന്നു. ശ്വേത ഗുര്‍മീത് കൗറാണ് ഈ വസ്ത്രത്തിന്റെ ഡിസൈനര്‍.

Content Highlights: urfi Javed gets trolled for sharing a video in sheer glittery mini dress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented