ഉർഫി ജാവേദ് | Photos: instagram.com/viralbhayani/
വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവുമധികം ട്രോളുകൾ നേരിടുന്ന താരങ്ങളിലൊരാളാണ് ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയായ ഉർഫി ജാവേദ്. തനിക്ക് തോന്നുന്ന രീതിയിൽ വ്യത്യസ്ത ശൈലികളിൽ വസ്ത്രം ധരിച്ചെത്തുന്ന ഉർഫിയെ ക്രൂരമായി ട്രോളുന്നവരുണ്ട്. ഇപ്പോഴിതാ വീണ്ടും വസ്ത്രത്തിന്റെ പേരിൽ തനിക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഉർഫി. ഇത്തവണം ടോപ്പിനു പകരം ജ്വല്ലറി ധരിച്ചാണ് ഉർഫി എത്തിയത്.
കനമുള്ള വലിയ ആഭരണങ്ങൾ ധരിച്ചാണ് ഉർഫി എത്തിയത്. പിങ്ക്, ബ്ലൂ നിറങ്ങളിലുള്ള ഡിസൈനുകളോടു കൂടിയ ലേയേഡ് ചെയിനുകളാണ് ഉർഫി ടോപ്പിന് പകരം അണിഞ്ഞത്. കറുത്ത നിറത്തിലുള്ള സ്കർട്ടിനൊപ്പമാണ് ഉർഫി ജ്വല്ലറി ടോപ് ധരിച്ചെത്തിയത്. കട്ടൗട്ടുകളുള്ള സ്കർട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ പതിവുപോലെ ഇക്കുറിയും ചിത്രങ്ങൾക്ക് കീഴെ നെഗറ്റീവ് കമന്റുകൾ ഉയർന്നു. ടോപ് ഇടാൻ മറന്നതാണോ എന്നും അനുചിതമായി എന്നുമൊക്കെ കമന്റുകൾ വന്നു. എന്നാൽ ഉർഫിയുടെ വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞ് ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചവരും ഉണ്ട്.
അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഉർഫി എത്തിയിരുന്നു. ചുവപ്പു നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകിയത്. പറയാനുള്ള കാര്യങ്ങൾ കൂടി തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചത്. മൈൻഡ് യുവർ ഓൺ ബിസിനസ് എന്നാണ് ജാക്കറ്റിനു പിന്നിൽ ഉണ്ടായിരുന്നു.
ആരെങ്കിലും തന്നോട് എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയുകയോ ട്രോളുകയോ ചെയ്താൽ അവരോടുള്ള മറുപടി ഇതാണ് എന്നും ഉർഫി പറഞ്ഞിരുന്നു.
വസ്ത്രങ്ങൾ ട്രോൾ ചെയ്യപ്പെടുന്നതിനാൽ ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ മടി കാണിക്കുന്നു എന്നും താരം തുറന്നു പറഞ്ഞിരുന്നു. ഡിസൈനേഴ്സ് പോലും എനിക്കൊപ്പം പ്രവർത്തിക്കാൻ മടി കാണിക്കാറുണ്ട്. എന്റെ ഔട്ട്ഫിറ്റുകൾ ഏറെ ട്രോൾ ചെയ്യപ്പെടുന്നതിനാലണത്. ഞാനവരുടെ ബ്രാൻഡിന് ചേർന്നതല്ലെന്നാണ് അവർ കരുതുന്നത്- എന്നാണ് ഉർഫി പറഞ്ഞത്.
Content Highlights: trolls on urfi javed outfit, fashion trends, celebrity fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..