അതിഥികളെല്ലാം അണിഞ്ഞത് കൈത്തറി വസ്ത്രങ്ങള്‍; വ്യത്യസ്തമായി ഇന്തോ-ഇറ്റാലിയന്‍ വിവാഹം


വധുവും വരനും/ ചടങ്ങിനെത്തിയ അതിഥികൾ | Photo: Special Arrangement

ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയിയുടേയും ഇന്റീരിയര്‍ ഡിസൈനറും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ അഭിനി സോഹന്‍ റോയിയുടേയും മകള്‍ നിര്‍മ്മാല്യയുടെ വിവാഹച്ചടങ്ങില്‍ കൈത്തറിയുടെ വിസ്മയം. കൈത്തറി കലാകാരന്മാര്‍ നെയ്‌തെടുത്ത കസവു പുടവകള്‍ അണിഞ്ഞാണ് വധുവും വരനും അതിഥികളും ചടങ്ങിനെത്തിയത്.

അഭിനി സോഹന്‍ റോയിയുടെ ഡിസെനില്‍ കൂത്താമ്പുള്ളി ശേഖറും സംഘവുമാണ് പുടവുകള്‍ നെയ്‌തെടുത്തത്. അന്യം നിന്നുകൊണ്ടിരിക്കുന്ന കൈത്തറിമേഖലയ്ക്ക് മകളുടെ വിവാഹാഘോഷം ഒരു കൈത്താങ്ങാകണം എന്ന ആഗഹത്തില്‍ നിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്ന് സോഹന്‍ റോയ് പറയുന്നു.



ചടങ്ങിനെത്തിയ ഓരോ അതിഥിയ്ക്കും വ്യത്യസ്തമായ ഡിസൈനിലും വര്‍ണ്ണങ്ങളിലുമുള്ള പുടവകള്‍ മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കൂത്താമ്പുള്ളിയിലെ കലാകാരന്മാര്‍ നെയ്‌തെടുത്തത്.

ഗുരുവായൂരില്‍വെച്ചായിരുന്നു താലികെട്ട്. ഇറ്റാലിയന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്റ്റണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.


Content Highlights: the vibrant colors of Indian handlooms spelled magic in the Indo Italian wedding ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented