ബാക്ക്‌ലെസ്സ് ടോപ്പിനൊപ്പം രണ്ടു പാന്റിട്ട് ഉർഫി ജാവേദ്; ഇതെന്ത് ഫാഷനെന്ന് സോഷ്യൽ മീഡിയ


സാമൂഹികമാധ്യമങ്ങൾക്കുപുറമെ സെലിബ്രിറ്റികളും ഉർഫിയുടെ വസ്ത്രരീതികളെ വിമർശിക്കാറുണ്ടെങ്കിലും ആരോപണങ്ങളെയെല്ലാം പുഷ്പം പോലെ തള്ളിക്കളയുകയാണ് അവരുടെ ശീലം

ഉർഫി ജാവേദ് | Photo: instagram.com/officialurfijaved/

വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളുടെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ടെലിവിഷൻ താരമായ ഉർഫി ജാവേദിന്. തികച്ചും വ്യത്യസ്തമാണ് ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളെല്ലാം.

സാമൂഹികമാധ്യമങ്ങൾക്കുപുറമെ സെലിബ്രിറ്റികളും ഉർഫിയുടെ വസ്ത്രരീതികളെ വിമർശിക്കാറുണ്ടെങ്കിലും ആരോപണങ്ങളെയെല്ലാം പുഷ്പം പോലെ തള്ളിക്കളയുകയാണ് അവരുടെ ശീലം. പിന്നാലെ പുതിയ പരീക്ഷണങ്ങളുമായെത്തുകയും ചെയ്യും.

ഇപ്പോൾ ഉർഫിയുടെ മറ്റൊരു ഫാഷൻ പരീക്ഷണമാണ് വൈറലായത്. റോഡിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഉർഫിയുടെ വീഡിയോ പാപ്പരാസികളാണ് പങ്കുവെച്ചത്. ബാക്ക്‌ലെസ്സ് ടോപ്പിനൊപ്പം ബ്രൗൺ നിറത്തിലുള്ള രണ്ടു പാന്റുകളാണ് ഉർഫി ധരിച്ചിരിക്കുന്നത്. ഒരു പാന്റ് ധരിക്കുകയും മറ്റൊന്ന് അതിൽ പിൻ ചെയ്ത് വെക്കുകയുമാണ് ചെയ്തിരിക്കുന്നത്.

വീഡിയോ വളരെവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലായി. ഒന്നെടുത്താൽ ഒന്നു ഫ്രീ, ഇതെന്തൊരു ഫാഷൻ, ഒരേ നിറത്തിലുള്ള രണ്ടു പാന്റുകളുണ്ടായാൽ., എന്നിങ്ങനെ പോകുന്നു വീഡിയോക്ക് ലഭിച്ച കമന്റുകൾ.

ഫ്ളോറൽ പ്രിന്റുള്ള സാരിയും ഹൈഹീൽസുമിട്ട് വള്ളിച്ചാട്ടം ചാടുന്ന വീഡിയോ ഉർഫി കഴിഞ്ഞദിവസം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

Content Highlights: television actress urfi javed, pairs backless top with two pants

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented