ഇപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്, ഇത് പുരുഷന്മാരുടെ ജോലിയല്ലേ എന്ന്


ആ ദിവസം ബാബ (അച്ഛന്‍) എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞ വാക്കുകൾ വലിയ അംഗീകാരമാണ്. ' എന്റെ മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യയാണ്. '

ടാനിയ സന്യാൽ

പുരുഷന്മാര്‍ മാത്രം കൈയടക്കി വച്ചിരിക്കുന്ന തൊഴില്‍ മേഖലകള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ അവശേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫയര്‍ ഫൈറ്റര്‍ പോസ്റ്റുകള്‍. 2018 മുതല്‍ സ്ത്രീകള്‍ക്കുകൂടി അവര്‍ അവസരം നല്‍കിത്തുടങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ വനിതാ ഫയര്‍ ഫൈറ്ററാണ് ടാനിയ സന്യാല്‍. പുരുഷന്മാരുടേതിന് തുല്യമായ ശാരീരിക, മാനസിക പരീക്ഷകള്‍ കടന്നാണ് ടാനിയ തന്റെ ലക്ഷ്യം നേടിയത്. സ്‌കൂള്‍ക്കാലം മുതല്‍ തന്നെ സാഹസികമായ കാര്യങ്ങളില്‍ തല്‍പരയായിരുന്നു ടാനിയ. ഫയര്‍ഫൈറ്റര്‍ റോളിലേക്കുള്ള തന്റെ യാത്രയെ പറ്റി ടാനിയ പങ്കുവയ്ക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ.

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

ഫയര്‍ഫൈറ്റിങ് പരിശീലനത്തിന്റെ ആദ്യദിനമാണ് ഞാന്‍ തിരിച്ചറിഞ്ഞത്, അവിടെ ആകെ ഉണ്ടായിരുന്ന ഒരേഒരു പെണ്‍കുട്ടി ഞാനായിരുന്നുവെന്ന്. 'നീ ഞങ്ങളുടെ പരിശീലന സ്ഥാപനത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് എന്ന് മനസ്സിലായോ?' പ്രിന്‍സിപ്പാള്‍ എന്നോട് ചോദിച്ചു. ഞാന്‍ അത്ഭുതപ്പെട്ടുപോയി, അതിനേക്കാള്‍ ഏറെ അഭിമാനവും, ഒപ്പം വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ പേടിയും മനസ്സിലേക്ക് വന്നു.

ആദ്യമാസങ്ങളില്‍ പരിശീലകര്‍ എനിക്ക് വളിതമായ പരിശീലനമുറകളാണ് തന്നത്. ഞാന്‍ ക്ഷീണിച്ചാല്‍ അവര്‍ എന്നൊട് വേഗം വിശ്രമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. തെറ്റുകള്‍ വരുത്തിയാല്‍ പുരുഷന്മാര്‍ക്കു നല്‍കുന്നതുപോലെ കഠിന ശിക്ഷകളില്‍ നിന്ന് എന്നെ ഒഴിവാക്കു. എന്നാല്‍ ഒപ്പമുള്ള പുരുഷന്മാരെ പോലെ തന്നെ എന്നെയും പരിഗണിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, അത് ഇനി ആര്‍ത്തവദിനങ്ങളായാല്‍ പോലും. പരിശീലനത്തില്‍ ഇടവേളകള്‍ ഉണ്ടാകുന്നത് എനിക്കിഷ്ടമായിരുന്നില്ല. ഏതെങ്കിലും ഒരു ടാസ്‌ക് മോശമായാല്‍ തരുന്ന ശിക്ഷകള്‍ എന്റെ ടീമിനൊപ്പം തന്നെ ചെയ്യാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ചില സമയങ്ങളില്‍ തവളച്ചാട്ടവും സിറ്റ്അപ്പുകളും ശിക്ഷയായി ലഭിക്കും. പലപ്പോഴും അവ തമാശയായി മാറുമായിരുന്നു. എനിക്കും മറ്റ് ടീം അംഗങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകാന്‍ ഇത്തരം കാര്യങ്ങള്‍ സഹായിച്ചെന്നു വേണം കരുതാന്‍.

women

കഠിനമായ പരിശീലനരീതികളായിരുന്നു. ആ വലിയ ക്യാമ്പിന് ചുറ്റും ആറ് തവണ ദിവസവും ഓടണമായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ അവശയായി പോയിരുന്നു. രാവിലെ ആറ് മണിക്കുണര്‍ന്നാണ് ഈ ഓട്ടം, പിന്നെ പി.ടി.ഇ തുടര്‍ന്ന് ഫയര്‍ഫൈറ്റിങ് പരിശീലനം, വൈകുന്നേരമാകുമ്പോഴേക്കും തളര്‍ന്നു വീഴുമെന്ന് തോന്നും. എന്നാല്‍ വൈകുന്നേരങ്ങളിലും വിശ്രമത്തിന് സമയമുണ്ടാവില്ല. പിറ്റേദിവസത്തേക്കുള്ള പാഠങ്ങള്‍ പഠിക്കുന്നത് രാത്രിയിലാണ്.

നാല്‍പത് കിലോ ഭാരമുള്ള ചാക്ക് പുറത്ത് വച്ച് ഓടുന്ന പരിശീലനവും ഉണ്ട്. ഞാന്‍ 52 കിലോ വരെ ഭാരമെടുത്ത് ഓടിയിരുന്നു. എന്റെ കൂടെയുള്ള പുരുഷാംഗങ്ങള്‍ അതില്‍ കൂടുതല്‍ ഭാരമെടുത്താണ് ഓടിയിരുന്നത്. എനിക്ക് ഇളവുകള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ട് കഴിവിന്റെ പരമാവധി ശ്രമിക്കാനായി എന്റെ തീരുമാനം. പലപ്പോഴും ശരീരം കഠിനമായി വേദനിച്ചിരുന്നു. ചിലസമയങ്ങളില്‍ ഞാന്‍ മാനസികമായി തളര്‍ന്നുപോയിരുന്നു, ഞാന്‍ നുണപറയുകയല്ല.. ആ സമയങ്ങളില്‍ ഞാന്‍ എന്റെ സഹോദരിയെ വിളിക്കും. അവളായിരുന്നു എന്റെ പ്രചോദനം. അമ്മയും അച്ഛനും എന്നെ കൊണ്ട് ഇത് നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പകര്‍ന്ന് കൂടെ നിന്നു.

അഞ്ച് മാസത്തെ കഠിനപരിശീലനത്തിന് ശേഷം രാജ്യത്തെ ആദ്യ വനിതാ എവിയേഷന്‍ ഫയര്‍ഫൈറ്ററായി എനിക്ക് നിയമനം ലഭിച്ചു. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും സന്തോഷം കൊണ്ട് കരയുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനമായിരുന്നു.

ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു, 16 സ്ത്രീ ഫയര്‍ഫൈറ്റര്‍മാരെ ഞാന്‍ പരിശീലിപ്പിച്ചു, അതും പുരുഷന്മാര്‍ക്കൊപ്പം തന്നെ. അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല. കഴിഞ്ഞ വര്‍ഷം സിറ്റിസണ്‍ സേഫ്റ്റി അവാര്‍ഡ് എന്നെ തേടിയെത്തി. സര്‍ക്കാരിന്റെ സുരക്ഷാ ഭാരത് മിഷന്റെ അനുമോദനവും ലഭിച്ചു. ആ ദിവസം ബാബ (അച്ഛന്‍) എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞ വാക്കുകൾ വലിയ അംഗീകാരമാണ്. ' എന്റെ മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യയാണ്. '

എങ്കിലും ഇപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്, ഇത് പുരുഷന്മാരുടെ ജോലിയല്ലേ എന്ന്. എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്. ഒരു പുരുഷന് ചെയ്യാന്‍ കഴിയുന്നതെല്ലാം സ്ത്രീക്കും കഴിയും, മകനേക്കാള്‍ ഒട്ടും താഴെയല്ല മകള്‍. നമ്മള്‍ ഇത് അംഗീകരിക്കേണ്ട സമയമായിരിക്കുന്നു.

Content Highlights: Taniya Sanyal, India’s first woman firefighter to be appointed by AAI share her story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented