Tamannaah Bhatia|instagram
കോവിഡ് കാലം ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനായി ചെലവിടുകയായിരുന്നു നമ്മുടെ താരസുന്ദരിമാര്‍. ശില്‍പ ഷെട്ടിയും, മലൈക അറോറയും സാമന്തയും തമന്നയുമെല്ലാം അവരുടെ ഫിറ്റ്‌നെസ്സ ബ്യൂട്ടി സീക്രട്ടുകള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാനും മറന്നില്ല. ഉറക്കമാണ് തന്റെ സൗന്ദര്യരഹസ്യമെന്ന് പറയുകയാണ് ബാഹുബലി താരം തമന്ന. ദിവസവും ഏഴ് മണിക്കൂര്‍ ഉറങ്ങി നേരത്തെ ഉണരും, ഒരു ദിവസം പോലും മുടങ്ങാതെ വര്‍ക്കൗട്ട് ചെയ്യും. യോഗയും ചെയ്യും.. ഇതാണ് തന്റെ ബ്യൂട്ടി സീക്രട്ട്.. തമന്ന പറയുന്നു.
1. തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. അതു ശരീരത്തെ തണുപ്പിക്കും. ഒപ്പം പഴച്ചാറുകള്‍, സൂപ്പ് ഇവയെല്ലാം മെനുവിലുണ്ടാവും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. സ്‌പൈസി ഫുഡ് ഒഴിവാക്കും. പ്രത്യേകിച്ചും ചൂടുകാലത്ത്.

2. തേനും നാരങ്ങയും ചേര്‍ത്ത ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് ഒരു ദിവസം തുടങ്ങുന്നത്. ഒപ്പം കുതിര്‍ത്ത ബദാമും കഴിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങളകറ്റും. ചര്‍മം ചെറുപ്പമാകും.
3. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ മേക്കപ്പ് ചെയ്യാന്‍ ഒട്ടും ഇഷ്ടമല്ല. എത്ര ക്ഷീണിതയാണെങ്കിലും ക്ലെന്‍സിങ്, ടോണിങ്, മോയിസ്ചറൈസിങ് എന്നിവ മുടക്കാറുമില്ല. പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ മറക്കാതെ പുരട്ടും.
4. മഞ്ഞള്‍, കടലമാവ്, ആര്യവേപ്പില ഇവ ചേര്‍ന്ന ഹോംമെയ്ഡ് ഫേഷ്യലും സ്‌ക്രബും ഉപയോഗിക്കാറുണ്ട്.
5. കെമിക്കല്‍ അടങ്ങിയ ഷാംപൂവിനു പകരം ഷിക്കക്കായ്, പപ്പായ, നെല്ലിക്ക എന്നിവയുടെ ഹെര്‍ബല്‍ പൗഡറാണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് മുടിയില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കും.
6. സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് നല്ലതാണ്. മുടികൊഴിച്ചില്‍ തടയും.
Content Highlights: Tamannaah Bhatia's Beauty Secrets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..