-
സ്ത്രീപുരുഷ ഭേദമന്യേ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. അന്തരീക്ഷ മലിനീകരണവും സ്ട്രെസ്സും പോഷകാഹാരക്കുറവുമൊക്കെ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അല്പമൊന്നു മിനക്കെട്ടാല്‍ മുടികൊഴിച്ചിലിന് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയയുടെ മുടികൊഴിച്ചിലിന് ഫലപ്രദമായൊരു മാര്‍ഗം പറയുകയാണ്.
കൊറോണക്കാലമായതോടെ ലോക്ഡൗണില്‍ കഴിയുന്നതിനാല്‍ ആരാധകരുമായി സമൂഹമാധ്യമം വഴി സംവദിക്കാന്‍ തമന്ന ശ്രമിക്കാറുണ്ട്. കൊറോണ ബോധവല്‍ക്കരണ കുറിപ്പുകള്‍ക്കൊപ്പം ഇപ്പോള്‍ സൗന്ദര്യസംരക്ഷണത്തെക്കുറിച്ചു കൂടി പങ്കുവെക്കുകയാണ് താരം. മുടികൊഴിച്ചില്‍ നീക്കാന്‍ താന്‍ വീട്ടില്‍ സ്വീകരിച്ച മാര്‍ഗമാണ് തമന്ന പങ്കുവെക്കുന്നത്. മറ്റൊന്നുമല്ല ഉള്ളിയാണ് തമന്നയുടെ മുടികൊഴിച്ചില്‍ ഇല്ലാതാക്കിയത്.
ഉള്ളിനീരും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയില്‍ തേച്ചുതുടങ്ങിയതോടെയാണ് മുടികൊഴിച്ചില്‍ മാറിയതെന്ന് തമന്ന പറയുന്നു. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ഇത് ശിരോചര്‍മത്തെ പരിപോഷിപ്പിക്കുകയും അതുവഴി മുടി തഴച്ചുവളരുകയും ചെയ്യും.
ഉള്ളിനീര് തേച്ചിട്ടാണ് തന്റെ മുടികൊഴിച്ചില്‍ മാറിയതെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍പ്പോലും ഇതെങ്ങനെയാണ് തേക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ആയുര്‍വേദപ്രകാരം മുടിക്ക് ഫലപ്രദമായ മാര്‍ഗമാണ് ഇതെന്നാണ് തമന്ന പറയുന്നത്. തലയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനകം കഴുകിക്കളയണമെന്നും തമന്ന പറയുന്നുണ്ട്.
Content Highlights: tamanna bhatia Tips to stop hair fall
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..