Photo: twitter.com|manikabatra_TT, instagram.com|pvsindhu1
ഇനി ലോകം ഒളിംപിക്‌സ് ആരവത്തിന് കാതോര്‍ത്തിരിക്കുകയാണ്. ഒപ്പം ഫാഷന്‍, ബ്യൂട്ടി ട്രെന്‍ഡുകളിലും ഉണ്ട് മാറ്റങ്ങള്‍. ബാഡ്മിന്റണ്‍ താരമായ പി.വി.സിന്ധു തന്റെ വൈറ്റ് നെയില്‍ പോളിഷില്‍ ഒളിംപിക് റിങുകള്‍ വരച്ചു ചേര്‍ത്തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ സിന്ധുവിന്റെ ചുവടുപിടിച്ച് ടേബിള്‍ ടെന്നിസ് പ്ലയറായ മണിക ബത്രയും തന്റെ നഖങ്ങളില്‍ ഒളിംപിക് ആര്‍ട്ട് ചെയ്തിരിക്കുകയാണ്.
ടോക്കിയോയിലേക്ക് പോകുന്നതിന് മുമ്പാണ് താരം തന്റെ പുതിയ നെയില്‍ ആര്‍ട്ടിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. പെരുവിരലില്‍ ഒളിംപിക് റിങ്ങുകളുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ചൂണ്ട് വിരലിലും ചെറുവിരലിലും ഇന്ത്യയുടെ പതാക പെയിന്റ് ചെയ്തിട്ടുണ്ട്. നടുവിരലിലും മോതിരവിരലിലുമായി INDIA എന്ന് എഴുതിചേര്‍ത്തിരിക്കുന്നു.
''Mission #Tokyo2020 #OlympicGames,' എന്നാണ് ചിത്രത്തിന് മണികയുടെ ക്യാപ്ഷന്‍. ഒളിംപിക് നഗരികളിലെ സ്‌പെഷ്യല്‍ മാനിക്യൂര്‍ എല്ലാ കാലത്തും പ്രസിദ്ധമാണ്. നെയില്‍ ആര്‍ട്ട് പാര്‍ലറുകള്‍ ഒളിംപിക് കാലങ്ങളില്‍ സര്‍വസാധാരണമാണെന്നാണ് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന്.
Content Highlights: Table tennis player Manika Batra sports nail art featuring Indian flag
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..