സണ്ണി ലിയോൺ|photo:instagram.com/sunnyleone/
സണ്ണി ലിയോണിന്റെ ഫാഷന്‍ സെന്സിന് എന്നും നൂറുമാര്‍ക്കാണ്. സിനിമ അഭിനയത്തിനൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് സണ്ണി. തന്റെ പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളും മോഡേണ്‍ ഔട്ട് ഫിറ്റ് ചിത്രങ്ങളുമെല്ലാം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോളിതാ ഫ്ളോറല്‍ കോ-ഓര്‍ഡ് സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ലീല ബൈ എ എന്ന ഡിസൈനര്‍ ഹൗസില്‍ നിന്നുള്ള ഔട്ട്ഫിറ്റാണിത്. ലീഫ് പ്രിന്റാണ് കോ-ഓര്‍ഡ് സെറ്റിനെ മനോഹരമാക്കി മാറ്റുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള സ്പൈറല്‍ ഹൂപ്സും ഇതിനൊടൊപ്പം അവര്‍ അണിഞ്ഞിട്ടുണ്ട്.
യെല്ലോ സണ്‍ഗ്ലാസും അതേ നിറത്തിലുള്ള ഷൂസും അവരുടെ ബീച്ച് ലുക്കിന് പൂര്‍ണത നല്കി. ചിത്രത്തിന് താഴെ രണ്ടുലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. രാജ്ഞിയെപ്പോലെ സുന്ദരി, വളരെ മനോഹരം തുടങ്ങി നിരവധി കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.
മിസ് ഗ്ലാം ഡിസൈനര്‍ ഹൗസില്‍ നിന്നുള്ള ഫ്ളോറല്‍ ടോപ്പും സ്കര്‍ട്ടും ധരിച്ച ചിത്രവും സണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഓറഞ്ചും മഞ്ഞയും പ്രിന്റുകളുള്ള ടോപ്പിന് ക്രോപ്പ് ഷ്രഗാണുള്ളത്. ബട്ടനുള്ള പ്ലീറ്റഡ് സ്കര്‍ട്ടാണ് ടോപ്പിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. സമ്മര്‍ ഡ്രസ് ലുക്കിന് മിനിമല്‍ മേക്കപ്പാണ് അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ന്യൂഡ് പിങ്ക് ലിപ്സ്റ്റിക്കും ന്യൂഡ് ഹീല്‍സും അവരെ കൂടുതല്‍ സുന്ദരിയാക്കി. സുന്ദരിയെന്നും അതിമനോഹരമെന്നുമെല്ലാം ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുകളിട്ടിട്ടുണ്ട്.
Content Highlights: Sunny Leone,floral dress, fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..