Photo: Pixabay
സമ്മര്‍ ലുക്കിന് അല്പം ഗ്ലാമര്‍ കൂടി കിട്ടാന്‍ ഒരു സണ്‍ഗ്ലാസ് ആക്‌സസറിയാക്കിയാല്‍ മതി. ഫാഷനിസ്റ്റകളുടെ ലിസ്റ്റിലെ 'മസ്റ്റ് ഹാവ്' ആക്‌സസറിയാണ് സണ്‍ഗ്ലാസ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇണങ്ങുമെന്നതാണ് ഈ സ്റ്റേറ്റ്‌മെന്റ് പീസിന്റെ പ്രത്യേകത. മാത്രമല്ല, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലുമുള്ള സണ്‍ഗ്ലാസുകള്‍ വസ്ത്രധാരണത്തിന്റെ മാറ്റ് കൂട്ടുകയേയുള്ളൂ. കണ്ണുകള്‍ മാത്രം മറയ്ക്കപ്പെടുന്ന റൗണ്ട് ആന്റ് ട്രാന്‍സ്പാരന്റ് മുതല്‍ സൂപ്പര്‍ ഓവര്‍സൈസ്ഡ് സണ്‍ഗ്ലാസുകള്‍ വരെയുണ്ട്. കഴിഞ്ഞവര്‍ഷത്തെ ട്രെന്‍ഡായിരുന്നു തൊണ്ണൂറുകളിലെ സ്‌റ്റൈലിലുള്ള തീരെ ചെറിയ ഫ്രയിമുകള്‍ ഉള്ള ഗ്ലാസ്സുകള്‍. ഈ വര്‍ഷം ആറ്റിറ്റിയൂഡ് സ്‌റ്റൈല്‍ നല്‍കുന്ന സണ്‍ഗ്ലാസുകളാണ് ട്രെന്‍ഡ്.
1. ജിയോമെട്രിക് സണ്‍ഗ്ലാസുകള്‍
സ്‌ക്വയര്‍, ഹെക്‌സഗണ്‍ പോലുള്ള ജിയോമെട്രിക് ഷെയ്പ്പുകളിലുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചാല്‍ എത്രവലിയ ആള്‍ക്കൂട്ടത്തിനിടയിലും പെട്ടെന്ന് തിരിച്ചറിയാനാകും. മുഖത്തിന് ഒരു പ്രത്യേക ലുക്കും സ്‌റ്റൈലും നല്‍കുന്നു. ഇത്തരം സണ്‍ഗ്ലാസുകള്‍ സിനിമാതാരങ്ങളുടെയും റണ്‍വേ മോഡലുകളുടെയും ഫേവറേറ്റ് ആക്‌സസറിയാണ്. ബോള്‍ഡ് ലുക്ക് വേണമെന്നുള്ളവര്‍ക്ക് ഇവ നിയോണ്‍ നിറങ്ങളില്‍ പരീക്ഷിക്കാം. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരുപോലെ ചേരും.
2. ക്ലാസിക് ക്യാറ്റ് ഐ
ഏതു മുഖാകൃതിക്കും ചേരുന്ന ഒരു ഷെയ്പ്പാണ് ക്യാറ്റ് ഐ സണ്‍ഗ്ലാസുകള്‍ക്ക്. കവിളുകള്‍ തൂങ്ങിയിരിക്കുന്ന മുഖത്തെ ഉയര്‍ത്തി കവിളെല്ലുകള്‍ എടുത്തു കാണിക്കാന്‍ ഇത് സഹായിക്കും. ഈ സ്‌റ്റൈല്‍ സ്ത്രീകള്‍ക്ക് നന്നായിണങ്ങുന്നതാണ്. ബോള്‍ഡ് നിറങ്ങളിലും വിവിധ പാറ്റേണുകളിലും ഇവ ലഭ്യമാണ്. എത്ര കാലം കഴിഞ്ഞാലും ഈ ക്ലാസിക് സ്‌റ്റൈല്‍ ഇവിടൊക്കെത്തന്നെ കാണും.
3. ജുവെല്‍ഡ് സണ്‍ഗ്ലാസ്
കൂടുതലും പെണ്‍കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ചിട്ടുള്ളവയാണ് ജുവെല്‍ഡ് സണ്‍ഗ്ലാസ്. റയിന്‍സ്റ്റോണ്‍സ്, പേള്‍, ക്രിസ്റ്റല്‍സ് തുടങ്ങിയവ പിടിപ്പിച്ച ഈ സണ്‍ഗ്ലാസുകള്‍ എക്കാലത്തും ട്രെന്‍ഡാണ്.
4. ഏവിയേറ്റഴ്‌സ്, വേഫേറേഴ്‌സ്
ആണുങ്ങളുടെ പ്രിയപ്പെട്ട ക്ലാസ്സി സ്‌റ്റൈലുകള്‍ ആണിവ. വെറൈറ്റി പരീക്ഷിക്കുന്നവര്‍ക്ക് മെറ്റല്‍ ഫ്രെയിമുകളുള്ള കൂളര്‍സ് ചേരും. ഇരുപതിനയിരം രൂപ മുതല്‍ പ്രാഡാ, ബര്‍ബറി, ബല്‍ഗാരി തുടങ്ങിയ ബ്രാന്‍ഡുകള്‍ നിലവിലുണ്ട്. ഒരു ട്രെന്‍ഡ് മാത്രം താത്പര്യമുള്ളവര്‍ക്ക് വിലക്കുറവുള്ള സണ്‍ഗ്ലാസുകളും ലഭ്യമാണ്. റൗണ്ട് വിന്റേജ് സണ്‍ഗ്ലാസ്സ്, ഡി ഫ്രെയിം ഗ്ലാസ്സുകള്‍, ക്ലാസിക് കൂള്‍ ക്ലബ്മാസ്റ്റര്‍സ് തുടങ്ങിയവയും ബോയ്‌സിന്റെ പ്രിയപ്പെട്ട പീസുകളാണ്.
5. ഡബിള്‍ വെയര്‍ റിമ്മ്ഡ് സണ്‍ഗ്ലാസ്
ഈ വര്‍ഷത്തെ ഹോട്ടെസ്റ്റ് ട്രെന്‍ഡ്. വലിപ്പം കൂടുതലുള്ള ഡബിള്‍ റിം സണ്‍ഗ്ലാസ് മുഖത്തിന് വലിപ്പം കുറഞ്ഞവര്‍ക്ക് ഒരു പ്രത്യേക ലുക്ക് നല്‍കും. രണ്ടാമതൊരു റിം ഉള്ളതുകൊണ്ട് ലെന്‍സുകള്‍ക്കു കുറച്ചു കൂടി സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. പല ആകൃതിയിലും നിറങ്ങളിലും ഇവ ലഭ്യമാണ്.
6. ക്ലിയര്‍ ലെന്‍സ് സണ്‍ഗ്ലാസ്
സണ്‍ഗ്ലാസുകള്‍ക്ക് ഡാര്‍ക്ക് അല്ലെങ്കില്‍ കളര്‍ഫുള്‍ ലെന്‍സുകള്‍ വേണ്ടെന്നുള്ളവര്‍ക്ക് ഇവ തിരഞ്ഞെടുക്കാം. മനോഹരമായ പ്രിന്റഡ് ഫ്രെയിമുകളിലും മാര്‍ബിള്‍ ഫ്രെയിമുകളിലും ഇവ ലഭ്യമാണ്. പോളറൈസ്ഡ് അള്‍ട്രാവയലറ്റ് സുരക്ഷ ഉണ്ടെന്നു ഉറപ്പു വരുത്തി നല്ല ബ്രാന്‍ഡിന്റെ ഗ്ലാസുകള്‍ വാങ്ങാം.
7. സ്‌പോര്‍ട്ടി സണ്‍ഗ്ലാസ്
എല്ലാക്കാലത്തും ആരാധകരുണ്ട് സ്‌പോര്‍ട്ടി സണ്‍ഗ്ലാസുകള്‍ക്ക്. ക്ലാസിക് ഷെയ്ഡുകളാണ് ഇവയുടെ പ്രത്യേകത. വര്‍ക്ക്‌വെയര്‍, കാഷ്വല്‍ തുടങ്ങി ഏതുതരം ഔട്ട്ഫിറ്റിനൊപ്പവും ഇവ യോജിക്കും. ബട്ടര്‍ഫ്‌ളൈ, റെക്ടാംഗിള്‍, ക്യാറ്റ് ഐ, സ്‌ക്വയര്‍ തുടങ്ങി ഏതുതരം ഫ്രെയിമിലും ലഭ്യം.
കൂടുതൽ ഫാഷൻ വിശേഷങ്ങളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Sun glass trends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..