.
ദക്ഷിണേന്ത്യന്‍ സിനിമോലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഹന്‍സിക മോട്വാനി. ഞായറാഴ്ചയാണ് ബിസിനസുകാരനായ സൊഹേല്‍ കധുരിയയുമായി താരത്തിന്റെ വിവാഹം നടന്നത്. ജയപൂരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് നടന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
വിവാഹവുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ക്ക് ഹന്‍സിക ധരിച്ച ഔട്ട്ഫിറ്റുകളും ഫാഷന്‍ ലോകത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഹന്‍സികയുടെ വിവാഹ വസ്ത്രങ്ങളെക്കുറിച്ച് എടുത്തുപറയുക തന്നെ വേണം. പരമ്പരാഗത രീതിയുള്ളതായിരുന്ന അവരുടെ വിവാഹവസ്ത്രം.
റോയല്‍ ചുവപ്പിലുള്ള ഡിസൈനര്‍ ലെഹങ്കയായിരുന്നു വിവാഹവേഷം.ഗോള്‍ഡന്‍ എംബ്രോഡറിയാണ് ലെഹങ്കയുടെ ഹൈലൈറ്റായി എടുത്തുപറയേണ്ടത്. രണ്ടു ദുപ്പട്ടകള്‍ പെയര്‍ ചെയ്താണ് ഹന്‍സിക വിവാഹവേദിയിലേയ്ക്ക് എത്തിയത്. അതിനോടൊപ്പം തികച്ചും രാജകീയമായിരുന്നു ഹന്‍സികയണിഞ്ഞ ആഭരങ്ങളും.തലയില്‍ മൂടുപടമായി അണിഞ്ഞിരുന്ന ദുപ്പട്ടയുടെ ബോര്‍ഡറിലുള്ള ഗോള്‍ഡന്‍ വര്‍ക്ക് പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി.
അമൂല്യമായ കല്ലുകളാല്‍ അലങ്കരിച്ച ഡിസൈനര്‍ ചോക്കര്‍, വിവാഹത്തിനണിയുന്ന വലിയ മൂക്കുത്തി (നാത്), നെറ്റിച്ചുറ്റി, ഹെവി ഇയര്‍റിങ്‌സും എന്നിവ ഹന്‍സികയെ കൂടുതല്‍ സുന്ദരിയാക്കി. വിവാഹത്തിന് അണിയുന്ന ചൂഡാവളകളും അതിനൊടൊപ്പമുള്ള കലീറ എന്നറിയപ്പെടുന്ന ആഭരണവും ശ്രദ്ധ പിടിച്ചുപറ്റി. വിവാഹവളകളോടൊപ്പം ഘടിപ്പിക്കുന്ന കുടയുടെ ആകൃതിയിലുള്ള ആഭരണമാണ് കലീറ.
വിവാഹവേദിയില്‍ മാത്രമല്ല അവരുടെ വെഡിങ് വാര്‍ഡ്രോബ് മുഴുവന്‍ അതിഗംഭീരമായ വസ്ത്രങ്ങളുടെ കലവറയായിരുന്നു. സംഗീത്, ഹല്‍ദി, സൂഫി നൈറ്റ് എന്നിവയിലും അവരുടെ ഔട്ട്ഫിറ്റുകള്‍ വലിയ ആരാധകശ്രദ്ധയാണ് പിടിച്ചുപറ്റിയത്.ഹല്‍ദി ചടങ്ങിലും ഹന്‍സികയും സൊഹേലുമണിഞ്ഞ വസ്ത്രങ്ങളും ശ്രദ്ധേയമായിരുന്നു.
മഞ്ഞപൂക്കളുടെ ഡിസൈനുള്ള വെള്ളകുര്‍ത്തിയായിരുന്ന ഹന്‍സികയുടെ വേഷം. ഓര്‍ഗന്‍സയില്‍ തീര്‍ത്ത ദുപ്പട്ടയും താരം ഇതിനൊടൊപ്പം അണിഞ്ഞു. പേളുകളുള്ള ചോക്കറും അതിനു ചേരുന്ന കമ്മലും രണ്ട് ചെയിനുകളുള്ള നെറ്റിചുറ്റിയും അവരെ മനോഹരിയാക്കി.അതിനൊടൊപ്പം ചേരുന്നവിധമായിരുന്നു സോഹേലിന്റെയും കുര്‍ത്തയും.
വിവാഹത്തിന് മുന്‍പുള്ള സൂഫിനെറ്റിലും നക്ഷത്രം പോലെ തിളങ്ങിയാണ് ഹന്‍സികയെത്തിയത്. തിളക്കമുള്ളതും മിറര്‍ വര്‍ക്കുകളാല്‍ മനോഹരമായതുമായ ഷരാരയാണ് സൂഫി നെറ്റില്‍ ഹന്‍സിക അണിഞ്ഞത്. പാരമ്പരാഗത മുഗള്‍ ആഭരണമായ പാസയും (നെറ്റിയുടെ സെഡിലേയ്ക്ക് ഇടുന്ന ആഭരണം) നെറ്റിച്ചുറ്റിയും കോംബോ ആക്കിയുള്ള സ്‌റ്റൈലിങ് അവര്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.
പ്രീ വെഡിങ് ആഘോഷങ്ങളുടെ ഭാഗമായി ഹന്‍സികയണിഞ്ഞ വൈറ്റ് സ്ലീവ്‌ലെസ് ഗൗണ്‍ ശ്രദ്ധേയമായി. ഫിഗര്‍ ഹഗ്ഗിങ് ഗൗണില്‍ ഫെതേര്‍ഡ് സ്‌കര്‍ട്ട് ചേര്‍ത്തവിധത്തിലായിരുന്നു അതിന്റെ ഡിസൈനിങ് ചെയ്തിരുന്നത്.
പേളുകള്‍ ചേര്‍ത്തുള്ള ഗൗണിന്റെ ഡിസൈന്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റി. തികച്ചും ലളിതമായിരുന്ന ഹന്‍സികയുടെ മെഹന്ദിച്ചടങ്ങ്. ചുവപ്പ് മഞ്ഞയും ചേര്‍ന്ന പ്രിന്റഡ് കുര്‍ത്തയായിരുന്നു ഹന്‍സികയുടെ വേഷം.
Content Highlights: hansika motwani and Sohael Kathuriya are married, wedding photos,south Indian actress,wedding dress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..