instagram.com|sonamkapoor
ഫാഷന്‍ പ്രിയങ്ങളും മേക്കപ്പ് ടിപ്സും ഫിറ്റ്‌നസ്സ് സീക്രട്ടുകളുമെല്ലാം എപ്പോഴും തന്റെ ആരാധകരുമായി പങ്കുവയ്ക്കാന്‍ ബോളിവുഡ് താരം സോനം കപൂര്‍ മടിക്കാറില്ല. ഇപ്പോള്‍ തലമുടിയുടെ സംരക്ഷണത്തിനുള്ള ചില ടിപ്സാണ് പുതിയതായി താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 'സൗന്ദര്യം എന്നാല്‍ പുറമേയുള്ളത് മാത്രമല്ല ഉള്ളിലെ ഭംഗികൂടിയാണ്. അതുകൊണ്ടു തന്നെ മുടിയുടെ പുറം ഭാഗം മാത്രമല്ല തലയോട്ടിമുതല്‍ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. ഇത്രയും കാലത്തെ എന്റെ അനുഭവത്തില്‍ നിന്ന് കുറച്ചു വഴികള്‍ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.' വീഡിയോക്കൊപ്പം താരം കുറിക്കുന്നത് ഇങ്ങനെ.
തലമുടിയുടെ സംരക്ഷണത്തിനായി പലതരം എണ്ണക്കൂട്ടുകള്‍ ഉപയോഗിക്കാറുണ്ടെന്ന് സോനം കപൂര്‍. ആല്‍മണ്ട്, വെളിച്ചെണ്ണ, ചിലപ്പോള്‍ വിറ്റാമിന്‍ ഇ- ഓയില്‍ എന്നവയാണ് അതില്‍ ചിലത്. എണ്ണകള്‍ തലയോട്ടിമുതല്‍ മുടിയുടെ അറ്റം വരെ നന്നായി പുരട്ടണമെന്നും സോനം ആരാധകരോട് നിര്‍ദേശിക്കുന്നുണ്ട്.
എസന്‍ഷ്യല്‍ ഓയിലുകള്‍ പുരട്ടുന്നതും സുഗന്ധമുള്ള പുകകൊള്ളിക്കുന്നതും തലമുടിക്ക് റൊമാന്റിക്ക് ആന്‍ഡ് സെക്‌സി ലുക്ക് നല്‍കുമെന്നാണ് താരത്തിന്റെ അഭിപ്രായം. നീണ്ട മനോഹരമായ സുഗന്ധമുള്ള തലമുടി തനിക്കേറെ ഇഷ്ടമാണെന്നും അവര്‍ പറയുന്നു.
' പാര്‍ട്ടികളിലും വലിയ ആഘോഷങ്ങളിലും ആവശ്യമുള്ളപ്പോള്‍ മാത്രമാണ് ഹെയര്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നത്. അത്തരം കെമിക്കലുകള്‍ തലമുടിയുടെ ആരോഗ്യം നശിപ്പിക്കും.' ഹെയര്‍ സ്റ്റൈലിങ് സമയത്ത് മുടിക്കുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ ഹീറ്റ് പ്രൊട്ടക്ഷന്‍ സിറം ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് സോനത്തിന്റെ ഉപദേശം.
Content Highlights: Sonam Kapoor shares simple tips for nourishing hair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..