.sonam kapoor ahuja|photo:instagram.com/sonamkapoor/
ബോളിവുഡിലെ ഫാഷന്‍ പരീക്ഷണങ്ങളില്‍ സോനം കപൂറിന് തന്റേതായ സ്ഥാനമുണ്ട്. എന്ത് തരം വസ്ത്രത്തിലും തന്റേതായ സ്റ്റേറ്റ്‌മെന്റ് സ്റ്റൈല്‍ കൊണ്ടുവരാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സണ്‍ഷൈന്‍ യെല്ലോ നിറത്തിലുള്ള അനാര്‍ക്കലി അണിഞ്ഞുള്ള ചിത്രം സോനം തന്റെ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. കല്യാണസീസണില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സ്റ്റൈലുകള്‍ പിന്‍തുടരുന്ന തിരക്കിലാണെങ്കില്‍ സോനത്തിന്റെ ഈ ലുക്ക് നിങ്ങളെ അത്രയും ആകര്‍ഷിക്കും. മുംബൈയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് സോനം പങ്കുവെച്ചിരിക്കുന്നത്.
വിവാഹചടങ്ങുകളിലും ഹല്‍ദി ചടങ്ങുകളിലും സോനത്തിന്റെ ഈ ലുക്ക് നിങ്ങള്‍ക്കും പിന്‍തുടരാം. പേളും മരതകവും കുന്ദനും ചേര്‍ന്ന സ്വര്‍ണക്കമ്മലാണ് സോനത്തിന്റെ സ്റ്റേറ്റ്‌മെന്റ് ജൂവലറി. ലോങ്ക് കുര്‍ത്തിയുള്ള ലെഹങ്കയ്ക്ക് ഫുള്‍ സ്ലീവാണുള്ളത്.
പച്ച പൊട്ടും ഗോള്‍ഡ് മിനി ക്ലച്ചും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഹെവി എംബ്രോഡറി വര്‍ക്കുള്ള ദുപ്പട്ടയും വസ്ത്രത്തിന് പ്രത്യേക ഭംഗി നല്‍കി. ചിത്രത്തിന് താഴെ സോനത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറും കമന്റ് ചെയ്തിട്ടുണ്ട്. 'ക്ലാസിക്' എന്നാണ് അനില്‍ കപൂറിന്റെ കമന്റ്.കൂടാതെ അനുഷ്‌ക ശര്‍മ്മയും മനോഹരമെന്ന് കമന്റ് ചെയ്തു. 86966 ലൈക്കുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
Content Highlights: Sonam Kapoor, yellow anarkali ,wedding, fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..