സോനം കപൂർ, Photo: instagram.com|sonamkapoor
പേടിപ്പിക്കുന്നതും പരിഹസിക്കുന്നതുമായ എല്ലാം സന്തോഷത്തിന് വേണ്ടിയായി മാറുന്ന ഒറ്റ ദിവസമേയുള്ളു, ഹാലോവീന്‍. തങ്ങള്‍ക്കു പ്രിയപ്പെട്ടവരുടെ രൂപം പുനരവതരിപ്പിച്ചും പേടിപ്പിക്കുന്ന രൂപങ്ങളണിഞ്ഞും മിഠായികള്‍ നുണഞ്ഞും ആളുകള്‍ ആ ദിനം ആഘോഷമാക്കും. സോനം കപൂറും ഹാലോവീന്‍ ആഘോഷമാക്കുകയാണ്, മെര്‍ലിന്‍ മണ്‍റോയുടെ ക്ലാസിക് ലുക്കില്‍.
മെര്‍ലിന്‍ മണ്‍റോ ലുക്കിലേക്കുള്ള മാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. ' ഈ ഹാലോവീനില്‍ ഞാനെന്താവും, ഓ പ്രിയപ്പെട്ട മണ്‍റോ, ആ മനോഹരിയായി മാറുന്നത് എനിക്കും എന്റെ ടീമിനും സന്തോഷം നല്‍കുന്ന അനുഭവമായിരുന്നു. ഹാലോവീന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ട രൂപത്തെ പുനരവതരിപ്പിക്കുകയാണ്.' വീഡിയോക്കൊപ്പം ക്യാപ്ഷനായി താരം കുറിച്ചത് ഇങ്ങനെ.
A post shared by Sonam K Ahuja (@sonamkapoor) on
സൂക്ഷിച്ചുനോക്കിയാല്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും വിടാതെയാണ് സോനം മെര്‍ലിന്‍ മണ്‍റോയായി മാറിയിരിക്കുന്നതെന്ന് കാണാം. മുടി, ചുവന്ന നെയില്‍ പോളിഷ്, ചുവന്ന ലിപ്സ്റ്റിക്, ഇതിനെല്ലാമൊപ്പം കവിളിലെ മറുകും.
എസ്‌കെ യില്‍ നിന്ന് എംഎമ്മിലേയ്ക്ക് മാറാന്‍ മണിക്കൂറുകളോളം തന്റെ ടീം വര്‍ക്കു ചെയ്‌തെന്നും താരം പോസ്റ്റിനൊപ്പം കുറിക്കുന്നുണ്ട്. ഇരുപത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ സോനത്തിന്റെ ഹാലോവീന്‍ വീഡിയോ കണ്ടു കഴിഞ്ഞു.
Content Highlights: Sonam Kapoor recreates a classic Marilyn Monroe look for Halloween
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..