.
ഫാഷന്‍ എന്നാല്‍ സോനം കപൂറിന് തന്റെ ജീവിതരീതി തന്നെയാണ്. എന്തിലും തന്റേതായ സ്റ്റേറ്റ്‌മെന്റ് കണ്ടെത്തുന്ന നടി കൂടിയാണ് സോനം. വസ്ത്രങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് അവരെ ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റുന്നതും.
പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം തന്നെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ സോനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബ്രൈറ്റ് ഗ്രീന്‍ കഫ്താന്‍ ഗൗണില്‍ ആണ് ഇത്തവണ സോനം അലസമനോഹരിയായിരിക്കുന്നത്.
സോനത്തിന്റെ സഹോദരിയും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ റിയ കപൂറാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫാഷന്‍ ഡിസൈനറായ വാലന്റീനോയുടെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഫുള്‍ സ്ലീവും ക്ലോസഡ് നെക്ക്‌ലൈനുമാണ് ഗൗണിനുള്ളത്. സോഫാസെറ്റില്‍ കിടക്കുന്നതും ഇരിക്കുന്നതുമായ ചിത്രങ്ങളാണ് റിയ പങ്കുവെച്ചത്.
സ്റ്റേറ്റ്‌മെന്റ് ഗോള്‍ഡന്‍ ഇയര്‍റിങ്‌സും മോതിരവും ഗോള്‍ഡന്‍ ഡീറ്റൈയിലിങ്ങുള്ള ഐവറി ബാഗും ആരാധകശ്രദ്ധ പിടിച്ചുപറ്റി. സെലിബ്രിറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റായ മനീഷ മെല്‍വാനിയാണ് ഈ ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ന്യൂഡ് ഐഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കുമാണ് സോനം മിനിമല്‍ മേക്കപ്പായി അണിഞ്ഞിരിക്കുന്നത്.
സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ഓഗസ്റ്റിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. മകനൊപ്പം യാത്ര ചെയ്യുന്ന വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സോനം തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന്‍ യുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്‌സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്.തന്റെ വിശേഷങ്ങളെല്ലാം സോനം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവാണ്. ആരാധകരും സോനത്തിന്റെ പുത്തന്‍ ഫാഷന്‍ അപ്‌ഡേഷനായി കാത്തിരിപ്പാണ്.
Content Highlights: sonam kapoor,anand ahuja,fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..