-
ബോളിവുഡിലെ ഫാഷനിസ്റ്റയാണ് നടി സോനം കപൂര്‍. ഫാഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇത്രത്തോളം അപ്റ്റുഡേറ്റ് ആയിരിക്കുന്ന നടി വേറെയില്ല. ഫാഷന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും താരം ഒട്ടും പുറകിലല്ല. വിലപിടിപ്പുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാത്രമല്ല നാടന്‍ കൂട്ടുകളും സോനത്തിനു പ്രിയമാണ്. വെളിച്ചെണ്ണയും തൈരും തേങ്ങാവെള്ളവുമൊക്കെ സോനത്തിന്റെ സൗന്ദര്യവര്‍ധക വസ്തുക്കളാണ്.
ചുണ്ടില്‍ ലിപ്സ്റ്റിക് ഇടും മുമ്പ് അല്‍പം വെളിച്ചെണ്ണ പുരട്ടുന്നത് സോനത്തിന് ശീലമാണ്. ഇപ്രകാരം ചെയ്യുന്നത് ലിപ്സ്റ്റിക് ഏറെനേരം നിലനിര്‍ത്തുമെന്നാണ് സോനം പറയുന്നത്. ചിലപ്പോഴൊക്കെ പുരികങ്ങളിലും കണ്‍പീലികളിലും വെളിച്ചെണ്ണ പുരട്ടാറുണ്ടെന്നും സോനം പറയുന്നു.
കടലമാവും തൈരും ചേര്‍ത്തുള്ള മിശ്രിതം കൊണ്ടാണ് നാടന്‍ ഫേസ്പാക്ക് ഉണ്ടാക്കാറുള്ളത്. ഇത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്നാണ് സോനം പറയുന്നത്. ഒപ്പം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് തേങ്ങാവെള്ളം കുടിക്കുന്ന ശീലവുമുണ്ട്. ഇതും തന്റെ ചര്‍മസൗന്ദര്യത്തിന്റെ രഹസ്യമാണെന്ന് താരം.
ഒപ്പം കൃത്യമായ ഡയറ്റിങ് രീതിയും സന്തോഷവതിയായിരിക്കുന്നതുമൊക്കെയാണ് തന്റെ സൗന്ദര്യ രഹസ്യമെന്നും സോനം മുമ്പു പറഞ്ഞിട്ടുണ്ട്.
Content Highlights: sonam kapoor beauty tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..