
Representative Image
സൗന്ദര്യറാണി ക്ലിയോപാട്രയുടെ മില്‍ക് ബാത്ത്, ബാലിദ്വീപിന്റെ ഹാള്മാര്ക്കായാ ഫ്ളവര്‍ ബാത്ത്... മനംമയക്കുന്ന സൗന്ദര്യത്തിനായി പരീക്ഷിക്കുന്ന വഴികള്‍ പലതുണ്ട്. പാലും റോസാപ്പൂക്കളും ചന്ദനവും ചാലിച്ചുചേര്‍ത്ത സോപ്പുകള്‍ മാറിമാറി പരീക്ഷിച്ചിട്ടും ചര്‍മം മൃദുവാകാതെ പഴയതുപോലെ തന്നെ എന്ന് തോന്നുന്നുണ്ടോ. ചര്‍മത്തിന്റെ പ്രത്യേകതയറിയാതെ നടത്തുന്ന പരീക്ഷണങ്ങളാണ് മിക്ക ചര്‍മപ്രശ്നങ്ങള്‍ക്കും കാരണം. ചര്‍മത്തിനിണങ്ങുന്ന സോപ്പിന് പകരം ബോഡിവാഷുകളോടാണ് ഇപ്പോള്‍ പ്രിയം. കാരണം സോപ്പിനേക്കാള്‍ ചര്‍മത്തിന് മൃദുലത നല്കാന് ഇതിന് കഴിയും എന്നതു തന്നെ.
വരണ്ട ചര്‍മമുള്ളവര്‍ക്ക്
ദ്രാവകരൂപത്തിലുള്ള സോപ്പാണ് ബോഡിവാഷ്. സോപ്പിനേക്കാള്‍ പി.എച്ച് മൂല്യം കുറവാണെന്ന് മാത്രം. വരണ്ടചര്‍മമുള്ളവര്‍ക്ക് കൂടുതല്‍ അനിയോജ്യമാണെന്നതാണ് ഒരു പ്രത്യേകത. ചര്‍മത്തിന്റെ സ്വഭാവിക എണ്ണമയം കുറയുന്നതാണ് വരണ്ടചര്മമുള്ളവരുടെ പ്രശ്നം. മോയിസ്ചറൈസറുകള് അടങ്ങിയ ബോഡിവാഷ് ഇത്തരക്കാര്‍ക്ക് നല്ലതാണ്.
വിറ്റാമിന്‍ ഇ, അലോവേര, ഒലീവ്ഓയില്‍ തുടങ്ങിയവ അടങ്ങിയ ബോഡിവാഷും വരണ്ടചര്മക്കാര്ക്ക് നല്ലതാണ്. ലാവണ്ടര്‍, ചന്ദനം, ചെറുനാരങ്ങ തുടങ്ങിയ അരോമാറ്റിക്ക് ഓയിലുകള്‍ വരണ്ടചര്‍മം അകറ്റുകയും നല്ല സുഗന്ധം നല്‍കുകയും ചെയ്യും. ഗ്ലിസറിനും തേനും ചേര്ന്നവ ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കും. ബോഡിവാഷും ഷെവര്ജെല്ലും മുഖം കഴുകാനും ഉപയോഗിക്കാം, മുഖചര്‍മം വരണ്ടതാകുമെന്ന പേടി വേണ്ട.
എണ്ണമയമുള്ള ചര്‍മത്തിന്
എണ്ണമയം കൂടുതലുള്ള ചര്‍മത്തില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടാനുള്ള സാധ്യതകൂടുതലാണ്. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ബോഡീവാഷാണ് ഇവര്‍ക്ക് നല്ലത്. അലര്‍ജികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സെന്‍സിറ്റീവ് സ്കിന്നിനും ബോഡീവാഷാണ് ഉത്തമം.
ബോഡിവാഷ് വീട്ടിലുണ്ടാക്കാം
1. ഒലീവ് ഓയില്‍ പ്രകൃതിദത്തമായ മോയിസ്ചറൈസറാണ്. ചര്‍മത്തെ മൃദുലമാക്കാനും സ്വഭാവിക നിറം നല്‍കാനും ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ പുരട്ടി കുളിക്കുന്നത് ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും വരണ്ട് പൊട്ടുന്നതും അസ്വസ്ഥതകള്‍ ഉണ്ടാകുന്നതും കുറയ്ക്കും.
2. തേങ്ങാപ്പാലിലടങ്ങിയ വിറ്റാമിന്‍ എ ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാതെ സൂക്ഷിക്കും. ഇതും ബോഡിവാഷായി ഉപയോഗിക്കാം.
3. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കാം.
Content Highlights: soap or body wash which one is better
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..