സുന്ദരിയാവാം; ചര്‍മത്തിലെ മൃതകോശങ്ങളെ ഉരച്ചുകളഞ്ഞ്‌


ഡോ. ടാന്യ ഉണ്ണി

സാധാരണ ഒരുമണിക്കൂര്‍കൊണ്ട് മൈക്രോ ഡെര്‍മാബ്രേഷന്‍ ചെയ്യാം. ഒന്നോ രണ്ടോ ആഴ്ചകളിടവിട്ട്, ആറ് മുതല്‍ 10 വരെ ഘട്ടങ്ങളായാണ് മൈക്രോ ഡെര്‍മാബ്രേഷന്‍ നടത്തുക.

Photo: Pixabay

പുറം ചര്‍മത്തെ ഉരച്ചുകളയുന്ന പ്രക്രിയയാണ് മൈക്രോ ഡെര്‍മാബ്രേഷന്‍. ഈ ചികിത്സ വേദനാരഹിതമാണ്. മുഖത്തെ വരകള്‍, ചുളിവുകള്‍, മറുക്, വലിയ കുഴികള്‍, കാര, മുഖക്കുരുവും പാടുകളും, സ്‌ട്രെച്ച് മാര്‍ക്ക്, സൂര്യതാപമേറ്റതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍, ഇരുണ്ട മറുകുകള്‍ രൂപപ്പെടുന്ന മെലാസ്മ എന്ന രോഗാവസ്ഥ എന്നീ ചര്‍മപ്രശ്‌നങ്ങള്‍ക്ക് മൈക്രോ ഡെര്‍മാബ്രേഷന്‍ ഫലപ്രദമാണ്.ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്വഭാവമനുസരിച്ച് പലവിധത്തില്‍ മൈക്രോ ഡെര്‍മാബ്രേഷന്‍ ചെയ്യാം. അറ്റത്ത് വജ്രമുപയോഗിച്ച് നിര്‍മിച്ച ഉപകരണംകൊണ്ട് ചര്‍മത്തിലെ മൃതകോശങ്ങളെ ഉരിയിച്ചുകളയും. പുറംതള്ളപ്പെടുന്ന മാലിന്യവും ഈ ഉപകരണം വലിച്ചെടുക്കും.

ക്രിസ്റ്റല്‍ ഡെര്‍മാബ്രേഷനില്‍ പരലുകള്‍ പുറംതള്ളുന്ന ഉപകരണമാണ് ഉപയോഗിക്കുക. പുറത്തുവിടുന്ന ക്രിസ്റ്റലുകള്‍ മൃദുവായി ചര്‍മത്തിലുരസി പുറംതൊലി കളയും. അലൂമിനിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ് എന്നിവയുടെ ക്രിസ്റ്റലുകളാണ് സാധാരണയായി ഇതിനുപയോഗിക്കുന്നത്. ഹൈഡ്രാ ഡെര്‍മാബ്രേഷനില്‍ ചര്‍മസംരക്ഷണ ഉത്പന്നങ്ങളുപയോഗിച്ചാണ് മൈക്രോ ഡെര്‍മാബ്രേഷന്‍ നടത്തുക.

grihalakhmi
ഗൃഹലക്ഷ്മി വാങ്ങാം
">
ഗൃഹലക്ഷ്മി വാങ്ങാം

സാധാരണ ഒരു മണിക്കൂര്‍കൊണ്ട് മൈക്രോ ഡെര്‍മാബ്രേഷന്‍ ചെയ്യാം. ഒന്നോ രണ്ടോ ആഴ്ചകളിടവിട്ട്, ആറ് മുതല്‍ 10 വരെ ഘട്ടങ്ങളായാണ് മൈക്രോ ഡെര്‍മാബ്രേഷന്‍ നടത്തുക. ഓരോരുത്തരുടെയും ചര്‍മപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് എത്ര പ്രാവശ്യം ചെയ്യണമെന്ന് തീരുമാനിക്കുക. ചെറിയ നീറ്റല്‍, തടിപ്പ്, ചുവപ്പുനിറം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അസ്വസ്ഥതകള്‍ ഇല്ലാതാവും.

ക്രിസ്റ്റല്‍ ഉപയോഗിച്ചുള്ള മൈക്രോഡെര്‍മാബ്രേഷനില്‍ ക്രിസ്റ്റലുകള്‍ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്. ഇത് അസ്വസ്ഥതയുണ്ടാക്കിയേക്കാം. സൗന്ദര്യവര്‍ധക ചികിത്സാരീതിയായതുകൊണ്ട് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാറില്ല. മൈക്രോഡെര്‍മാബ്രേഷന്റെ ഓരോഘട്ടം കഴിയുമ്പോഴും ഗുണമേന്മയുള്ള ചര്‍മസംരക്ഷണ ഉത്പന്നങ്ങളുപയോഗിച്ച് ചര്‍മത്തിലെ നനവ് നിലനിര്‍ത്തണം. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് സൂര്യതാപത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാം.

ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Skin Care Treatments

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented