-
കൊറോണഭീതിയില്‍ എല്ലാവരും വീടിനുള്ളില്‍ തന്നെയിരിക്കാന്‍ നിര്‍ബന്ധിതരാണ്. എന്നും ഔട്ട്‌ഡോറില്‍ പോയി ചെയ്യുന്ന വ്യായാമങ്ങളൊന്നും ഇപ്പോള്‍ നടക്കില്ല. വീടിനുള്ളില്‍ തന്നെ കഴിയുമ്പോള്‍ വിയര്‍ക്കുന്നതും കുറയും. ഇതെല്ലാം ബാധിക്കുന്നത് ചര്‍മസൗന്ദര്യത്തെയാണ്. ദിനചര്യകളിലുണ്ടാകുന്ന മാറ്റം പോലും ചര്‍മത്തെ ബാധിക്കാം. വീടിനുള്ളിലിരിക്കുമ്പോള്‍ എങ്ങനെ ചര്‍മത്തെ സുന്ദരമാക്കും, ഈ വഴികള്‍ നോക്കാം.
1. വെള്ളം കുടിക്കാം
വെള്ളം കുടിക്കൂ എന്നത് സൗന്ദര്യ സംരക്ഷണത്തിലെ ആദ്യ ചുവടാണ്. വീടിനുള്ളിലിരിക്കുമ്പോള്‍ അമിതമായ വിയര്‍പ്പോ ദാഹമോ ഉണ്ടാവില്ല. ഇതുകാരണം പലരും സാധാരണ കുടിക്കുന്ന അത്രയും പോലും വെള്ളം കുടിക്കാന്‍ മടിക്കും. ദാഹിച്ചാല്‍ മാത്രമല്ല വെള്ളം കുടിക്കേണ്ടത്. എട്ട് ഗ്ലാസ് വെള്ളം മടികൂടാതെ കുടിച്ചോളൂ. രക്തം ശുദ്ധമാകാനും ചര്‍മം മൃദുലമാകാനും ഇത് സഹായിക്കും.
2. മോയിസ്ചറൈസര്‍
വീടിനുള്ളിലിരിക്കുമ്പോള്‍ മോയിസ്ചറൈസറോ സണ്‍സ്‌ക്രീനോ ഒന്നും ആരും തന്നെ ശ്രദ്ധിക്കാറില്ല. വീടിനുള്ളിലും ചെറിയൊരു ഈര്‍പ്പമുള്ള അന്തരീക്ഷമുണ്ട്. ഇത് ചര്‍മത്തെ വരണ്ടതാക്കും. മാത്രമല്ല ഇത് വേനല്‍കാലവുമാണ്. ലൈറ്റ്‌വെയിറ്റ് മോയിസ്ചറൈസറുകള്‍ ലഭിക്കും. ഇത് ഉപയോഗിക്കാം
3. ടോണേഴ്‌സ്
വേനല്‍ക്കാലമാണ്. ചര്‍മത്തില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ഓരോ തവണയും ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം ടോണര്‍ പരുട്ടാന്‍ മറക്കേണ്ട. ടോണര്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അമിതമായി തുറക്കുന്നത് തടയും.
4. പഴങ്ങള്‍ ധാരാളം കഴിക്കാം
പഴങ്ങളോ, പഴച്ചാറുകളോ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട. തണ്ണിമത്തന്‍, വാഴപ്പഴം, മുന്തിരി, മാതളനാരങ്ങ ഇവയൊക്കെ വേനല്‍ക്കാലത്ത് നമ്മുടെ വിപണിയില്‍ ഇവ ധാരാളമുണ്ട്. നിര്‍ജലീകരണം തടയുന്നതിനോടൊപ്പം വിറ്റാമിന്‍ എ, സി, ബി, ആന്റി ഓക്‌സിഡന്റുകള്‍, മിനറലുകള്‍ എന്നിവയുടെ കലവറയുമാണ് ഈ പഴങ്ങള്‍
5. നാച്വറല്‍ ജെല്‍ പുരട്ടാം
മോയിസ്ചറൈസര്‍ പുരട്ടുന്നത് ഇഷ്ടമില്ലാത്തവരുണ്ട്. എങ്കില്‍ പകരം അലോവേരപോലുള്ള നാച്വറല്‍ ജെല്ലുകള്‍ പുരട്ടാം. അലോവേരയും തേനും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്താല്‍ നല്ലൊരു ഫോസ്പാക്കുമായി.
Content Highlights: Skincare Tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..