പിങ്ക് ലെഹങ്കയില്‍ നവവധുവിനെപ്പോലെ സാറ; മനോഹരമെന്ന് ആരാധകര്‍


സെലിബ്രിറ്റി ഡിസൈനര്‍ അനിത ഡോംഗ്രെയുടെ പുതിയ കളക്ഷന്റെ മോഡലായാണ്‌ സാറ ലെഹങ്ക അണിഞ്ഞെത്തിയത്. 

സാറ തെണ്ടുൽക്കർ | Photo: instagram/ sara tendulkar

ന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കര്‍ക്ക് സോഷ്യല്‍ മീഡിയിയല്‍ ആരാധകര്‍ ഏറെയാണ്. മോഡലിങ് രംഗത്തു ചുവടുവെച്ച സാറ വൈകാതെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചനകള്‍.

പിങ്ക് ലെഹങ്കയണിഞ്ഞ് നവവധുവിനെപ്പോലെ ഒരുങ്ങി നില്‍ക്കുന്ന സാറയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സെലിബ്രിറ്റി ഡിസൈനര്‍ അനിത ഡോംഗ്രെയുടെ പുതിയ കളക്ഷന്റെ മോഡലായാണ്‌ സാറ ലെഹങ്ക അണിഞ്ഞെത്തിയത്.

ഹോമേജ് എന്നാണ് ഈ വെഡ്ഡിങ് വെയര്‍ കളക്ഷന്റെ പേര്. നിറപ്പകിട്ടാര്‍ന്നതും ഹെവി വര്‍ക്കുള്ളതുമായ ലെഹങ്കളാണ് കളക്ഷനിലുള്ളത്.

ഗോള്‍ഡന്‍ എംബ്രോയ്ഡറിയും ഫ്‌ളോറല്‍ മോട്ടിറുകളും ചേര്‍ന്നതോടെ ലെഹങ്ക കൂടുതല്‍ മനോഹരമായി. പച്ച കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളാണ് ഇതിനൊപ്പം സാറ ധരിച്ചത്. ഫ്‌ളോറല്‍ ബണ്‍ ഹെയര്‍സ്‌റ്റൈല്‍ താരപുത്രിക്ക് കൂടുതല്‍ ആകര്‍ഷണവും നല്‍കി.

പ്രമുഖ ബ്രാന്‍ഡിന്റെ പ്രമോഷണല്‍ വീഡിയോയില്‍ മോഡലായി കഴിഞ്ഞ വര്‍ഷമാണ് സാറ അരങ്ങേറ്റം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടുമൊരു പ്രൊമോഷന്റെ ഭാഗമാകുന്നത്. ഇനി താരപുത്രി സിനിമയില്‍ അരങ്ങേറുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.


Content Highlights: sara tendulkar in ethereal lehenga turns muse

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented