ഷീർ ഗൗണിൽ സാറാ അലി ഖാൻ | Photo: instagram/ sara ali khan
ബോളിവുഡ് താരം സാറാ അലി ഖാനാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. കറുപ്പും വെളുപ്പും നിറങ്ങള്‍ ഇടലകലര്‍ന്ന ഷീര്‍ ഗൗണ്‍ അണിഞ്ഞാണ് താരം സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചത്. ഒന്നര ലക്ഷം രൂപയാണ് ഈ ഗൗണിന്റെ വില.
കാല്‍തുട മുതല്‍ കീറലുള്ള സുതാര്യമായ ഈ ഗൗണ്‍ സാറയ്ക്ക് കൂടുതല്‍ ഹോട്ട് ലുക്ക് നല്‍കി. അരക്കെട്ട് വരെ നീണ്ടുകിടക്കുന്ന നെറ്റ് പോലെയുള്ള തുണിയാണ് ഈ ഗൗണിന്റെ ഹൈലൈറ്റ്. സാറ ധരിച്ചതില്‍ ഏറ്റവും ഭംഗിയുള്ള ഔട്ട്ഫിറ്റ് എന്നാണ് ഫാഷനിസ്റ്റുകള്‍ ഇതിനെ വിലയിരുത്തുന്നത്.
ഗൗണിനൊപ്പം ആഭരണങ്ങളൊന്നും താരം ഉപയോഗിച്ചിട്ടില്ല. മിനിമല്‍ മേക്കപ്പ് ആണ് ചെയ്തത്. മുടി അലസമായി അഴിച്ചിട്ട ഹെയര്‍സ്റ്റൈലാണ് തിരഞ്ഞെടുത്തത്. ഒപ്പം കറുപ്പ് ഹൈ ഹീല്‍സ് ചെരുപ്പും ധരിച്ചു. ഇതെല്ലാം ഗൗണിന്റെ ലുക്ക് കൂട്ടി. ലണ്ടന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ഡിസൈനര്‍ ഡേവിഡ് കോമയുടെ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഗൗണ്‍.
മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴായിരുന്നു സാറ ഈ ഗൗണ്‍ ധരിച്ചത്. അതിനുശേഷം ഫോട്ടോഷൂട്ടും നടത്തി. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: sara ali khan in sheer thigh slit gown is just so sensational fashion world
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..