സാമന്ത
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞദിവസമാണ് 'ചാംപ്യന്‍സ് ഓഫ് ചേഞ്ച് തെലങ്കാന 2021' പുരസ്‌കാരം നടി നേടിയത്. പുരസ്‌കാര സ്വീകരണവേദിയില്‍ സാമന്ത ഉടുത്ത ഹാന്‍ഡ് പെയിന്റഡ് കലങ്കാരി സാരി ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഈ സാരി ധരിച്ചുനില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ സാമന്ത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.
ഹാന്‍ഡ് പെയിന്റഡ് സാരി ഇഷ്ടമായെന്ന് ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് പങ്കുവെച്ചുകൊണ്ട് സാമന്ത പറഞ്ഞു.
ആഡംബര വസ്ത്ര ഡിസൈനറായ അര്‍ച്ചന ജാജുവാണ് ഓര്‍ഗാന്‍സ സില്‍ക്കില്‍ തീര്‍ത്ത ഹാന്‍ഡ് ക്രാഫ്റ്റഡ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ബോര്‍ഡറും കാലങ്കാരി പ്രിന്റില്‍ പ്രകൃതിദത്ത നിറങ്ങളുപയോഗിച്ചുള്ള ഹാന്‍ഡ് പെയിന്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ബോര്‍ഡറില്‍ ലേസും ചെറിയ എംബ്രോയിഡറി വര്‍ക്കുകളും ഉണ്ട്.
ഗോള്‍ഡന്‍ നിറത്തില്‍ നിറയെ എംബ്രോയിഡറി വര്‍ക്ക് ചെയ്ത ഹാഫ് സ്ലീവ് ബ്ലൗസ് ആണ് സാമന്ത അണിഞ്ഞിരിക്കുന്നത്. ഇതില്‍ കാലങ്കാരി പ്രിന്റും കൊടുത്തിട്ടുണ്ട്. 1.14 ലക്ഷം രൂപയാണ് ഈ സാരിയുടെ വില.
Content Highlights: south indian star samantha ruth prebhu, in beautiful kalamkari printed saree, archana jaju, handmade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..