സാമന്ത കൊച്ചിയിലെത്തിയപ്പോൾ | Photo: instagram/ Samantha Ruth Prabhu
ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന തെന്നിന്ത്യന്‍ നടി സാമന്ത വീണ്ടും വെള്ളിത്തിരയില്‍ സജീവമകാനുള്ള തയ്യാറെടുപ്പിലാണ്. താരം പ്രധാന കഥാപാത്രമായി എത്തുന്ന ശാകുന്തളം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തും. ഇതിന്റെ പ്രചാരണത്തിന്റെ തിരക്കിലാണ് തെന്നിന്ത്യന്‍ താരസുന്ദരി ഇപ്പോഴുള്ളത്.
പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലും സാമന്ത എത്തി. ബനാറസി സാരിയായിരുന്നു താരത്തിന്റെ വേഷം. പ്യുര്‍ കോട്ട സില്‍ക്കും ബനാറസി കട്ട് വര്‍ക്കും സറി ബോര്‍ഡറുമുള്ള ക്രീം സാരിയിയില്‍ സാമന്ത അതിസുന്ദരിയായിരുന്നു. പക്ഷികളുടെ പാറ്റേണ്‍ ഈ സാരിക്ക് കൂടുതല്‍ മിഴിവേകി. കാഴ്ച്ചയില്‍ ലാളിത്യം തോന്നിക്കുന്ന ഈ സാരി അതിഗംഭീരമായാണ് സാമന്ത അവതരിപ്പിച്ചത്. ടില്‍ഫി ബനാറാസിന്റെ ഈ സാരിയുടെ വില 13,800 രൂപയാണ്.
മിനിമല്‍ മേക്കപ്പ്, ബേസിക്ക് മസ്‌ക്കാര ആന്റ് ഐലൈനര്‍ എന്നിവയ്‌ക്കൊപ്പം തന്റെ സിഗ്നേച്ചര്‍ ഹെയര്‍സ്റ്റെലിലാണ് താരം എത്തിയത്. കമ്മലും മോതിരവും മാത്രമാണ് ആഭരണങ്ങളായി ഉണ്ടായിരുന്നത്.
Content Highlights: samantha ruth prabhus breathtaking look in an affordable banarasi saree
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..