ബി​ഗ്ബോസ് അവതാരകയായി സമാന്ത; സാരിലുക്ക് അസ്സലായിട്ടുണ്ടെന്ന് ആരാധകർ


തെലു​ഗു ബി​ഗ്ബോസിന്റെ പ്രത്യേക എപ്പിസോഡിനു വേണ്ടി അവതാരകയായി എത്തിയതായിരുന്നു സമാന്ത.

സമാന്ത അക്കിനേനി | Photo: instagram.com|samantharuthprabhuoffl|

ലോക്ഡൗൺ കാലത്തും സമൂഹമാധ്യമത്തിൽ സജീവമായ താരങ്ങളിലൊരാളാണ് നടി സമാന്ത അക്കിനേനി. പാൻഡെമിക് കാലം സിനിമകൾക്ക് ഇടവേള നൽകിയപ്പോൾ വീട്ടിൽ പൂന്തോട്ട പരിപാലനവും പച്ചക്കറി വളർത്തലുമൊക്കെയായി തിരക്കിലായിരുന്നു സമാന്ത. അവയുടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഒരു സാരീലുക്കാണ്.

തെലു​ഗു ബി​ഗ്ബോസിന്റെ പ്രത്യേക എപ്പിസോഡിനു വേണ്ടി അവതാരകയായി എത്തിയതായിരുന്നു സമാന്ത. ട്രഡീഷണൽ ലുക്കിലാണ് സമാന്ത പരിപാടിക്കെത്തിയത്. ബി​ഗ്ബോസിലെ മഹാ എപ്പിസോ‍ഡിനു വേണ്ടിയാണ് സമാന്ത സാരിയിൽ സുന്ദരിയായി എത്തിയത്.

അലങ്കരിച്ച വേദിയിൽ എത് നിക് ലുക്കിൽ എത്തിയ സമാന്തയാണ് ചിത്രത്തിലുള്ളത്. പിങ്ക് നിറത്തിൽ ധാരാളം ​ഗോൾഡൻ വർക്കുകളുള്ള സിൽക് സാരിയാണ് സമാന്ത ധരിച്ചത്. ഷിതിജി ജലോരി ഡിസൈൻ ചെയ്ത സാരിയുടെ വില 44,800 ഓളം രൂപയാണ്.

ഒപ്പം മുടി പുറകിൽ വട്ടത്തിൽ കെട്ടി പൂവച്ചതും ചോക്കർ നെക്ലസുമൊക്കെ താരത്തിന്റെ സൗന്ദര്യം കൂട്ടി. സാരിയോടു ചേരുന്ന പിങ്ക് ലിപ്സ്റ്റിക് ആണ് സമാന്ത അണിഞ്ഞത്. അവതാരകയായി എത്തിയ താരത്തിന്റെ സാരീലുക്ക് അസ്സലായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ബി​ഗ്ബോസ് അവതാരകയായി എത്താൻ ലഭിച്ച അവസരത്തെക്കുറിച്ചും ചിത്രത്തിനു കീഴെ സമാന്ത കുറിച്ചിട്ടുണ്ട്. ബി​ഗ്ബോസ് വേദിയിൽ അവതാരകയായി എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും മറക്കാത്ത അനുഭവം. അവതാരകയായി പരിചയമില്ലെന്ന ഭയവും തെലു​ഗു സംസാരിക്കുന്നതിന്റെ ഭയവുമൊക്കെ മറികടക്കാനായി. ഒരു എപ്പിസോഡ് പോലും മുമ്പ് കണ്ടിരുന്നില്ല. -സമാന്ത കുറിച്ചു.

ഒപ്പം അവതാരകയാവാൻ അവസരം നൽകിയ നാ​ഗാർജുനയ്ക്കും സമാന്ത നന്ദി പറയുന്നുണ്ട്. ദസറാ സ്പെഷൽ എപ്പിസോഡിനു വേണ്ടിയാണ് സമാന്ത അവതാരകയായി എത്തിയത്.

Content Highlights: Samantha Ruth Prabhu's Stunning Pink Saree Is Perfect Ethnic Fashion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented