സാരിയെ പ്രണയിച്ച സായ് പല്ലവി; ട്രഡീഷണൽ സുന്ദരിയായി താരം; ചിത്രങ്ങൾ


സായ് പല്ലവിയുടെ സാരിയിലുള്ള ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

സായ് പല്ലവി | Photos: instagram.com|saipallavi.senthamarai

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് നടി സായ് പല്ലവി. തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിൽ മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിലും മുമ്പിലാണ് സായ് പല്ലവി. ട്രഡീഷണയാലും വെസ്റ്റേണായാലും മികച്ച ഔട്ട്ഫിറ്റിൽ തന്നെ സായ് പല്ലവിയെത്തും. ഇപ്പോഴിതാ സായ് പല്ലവിയുടെ സാരിയിലുള്ള ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മനേഹാരമായ ചുവപ്പു സാരിയിലുള്ള ചിത്രങ്ങളാണ് സായ് പല്ലവി പങ്കുവെച്ചത്. എത്നിക് ടച്ചുള്ള സാരിക്ക് ചേരുന്ന ചുവപ്പ് എംബ്രോയ്ഡറി ബ്ലൗസാണ് താരം ധരിച്ചത്. ​ഗോൾഡൻ കളറിലുള്ള വലിയ ബോർഡറും കട്ട് വർക്കുകളുമൊക്കെ സാരിയുടെ ഭം​ഗി കൂട്ടി.

ട്രഡീഷണൽ ലുക്കിനോടു ചേരുന്ന ആഭരണങ്ങളാണ് സായ് പല്ലവി അണിഞ്ഞത്. ​ഗോൾഡൻ ജിമിക്കിയും വളയുമൊക്കെ താരത്തെ സുന്ദരിയാക്കി. മിതമായ മേക്കപ്പും അഴിച്ചിട്ട മുടിയിഴകളും ചുവപ്പു നിറത്തിലുള്ള ചെറിയ വട്ടപ്പൊട്ടുമായപ്പോൾ സായ് പല്ലവിയുടെ മേക്കപ്പും പൂർണം.

നേരത്തേയും സായ് പല്ലവി സാരീ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് സായ് പല്ലവി ധരിച്ച സാരിയും ആരാധകരുടെ മനം കവർന്നിരുന്നു. പിങ്ക് നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് അന്ന് താരം ധരിച്ചത്.

മറ്റൊരിക്കൽ സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് അൽപം സ്റ്റൈലിഷ് സാരീ ലുക്കിലാണ് സായ് പല്ലവി എത്തിയത്. ഇളംനീല നിറത്തിലുള്ള സുതാര്യമായ സാരി ധരിച്ചാണ് സായ് പല്ലവി എത്തിയത്. ഒപ്പം സാരിക്ക് ചേരുന്ന സ്ലീവ്ലെസ് ബ്ലൗസും. പതിവുപോലെ മിനിമൽ മേക്കപ്പും അഴിച്ചിട്ട മുടിയിഴകളുമാണ് അന്നും താരം സ്വീകരിച്ചത്.

സാരീലുക്കിലുള്ള ചില സായ് പല്ലവി ചിത്രങ്ങൾ..

Content Highlights: sai pallavi saree look, sai pallavi traditional look, celebrity fashion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented